Tuesday, December 9, 2025
spot_img
HomeKERALAപുത്തൂർ ഗ്രാമപഞ്ചായത്ത് 16-ാം വാർഡിലെ വിദ്യാഭ്യാസ പുരസ്കാരങ്ങൾ മന്ത്രി കെ. രാജൻ വിതരണം ചെയ്തു

പുത്തൂർ ഗ്രാമപഞ്ചായത്ത് 16-ാം വാർഡിലെ വിദ്യാഭ്യാസ പുരസ്കാരങ്ങൾ മന്ത്രി കെ. രാജൻ വിതരണം ചെയ്തു

പുത്തൂർ ഗ്രാമപഞ്ചായത്ത് 16-ാം വാർഡിലെ വിദ്യാഭ്യാസ പുരസ്കാര വിതരണവും അനുമോദന യോഗവും
റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. പുത്തൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.എസ് സജിത്ത് അധ്യക്ഷത വഹിച്ചു. പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി.

ഏറ്റവും പ്രധാനപ്പെട്ട വികസന പ്രവർത്തനം സാധ്യമാകേണ്ടത് വിദ്യാഭ്യാസ മേഖലയിലാണെന്നും ലോകത്തെ അറിയുകയും തിരിച്ചറിയുകയും ചെയ്യുന്ന സമഗ്രമായ വിവരങ്ങളെ ലഭ്യമാക്കുന്ന ഒരു മഹാ പ്രസ്ഥാനമാണ് വിദ്യാഭ്യാസമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. പുത്തൂർ ഗ്രാമപഞ്ചായത്തിൽ നടത്തിയ വിവിധ വികസന പ്രവർത്തനങ്ങളെക്കുറിച്ചും പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ സവിശേഷതകളെക്കുറിച്ചും അവിടെ കൊണ്ട് വരാൻ ഉദ്ദേശിക്കുന്ന സഫാരി പാർക്ക് അടക്കുമുള്ള കാര്യങ്ങളെക്കുറിച്ചും മന്ത്രി സംസാരിച്ചു. മക്കളെ ആരാക്കണമെന്ന കമ്പോളത്തിന്റെ ചോദ്യത്തിന്
ശിരസ്സുയർത്തി മക്കളെ മനുഷ്യരാക്കണമെന്ന് ഉത്തരം നൽകാനാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വാർഡിൽ നിന്ന് എസ് എസ് എൽ സി, പ്ലസ് ടു വിജയിച്ച വിദ്യാർത്ഥികൾ, എം ബി ബി എസ്, സി എ പരീക്ഷ വിജയികൾ, കേരള സർവ്വകലാശാല ഒന്നാം റാങ്ക് ജേതാവ് തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.

രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സുധീർ ഗുണ്ടായി, ടി.ജി ജയൻ, കെ.ജി സലിം തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments