Tuesday, December 9, 2025
spot_img
HomeCAREERപി.എസ്.സി പരീക്ഷാ തീയതികളിൽ മാറ്റം

പി.എസ്.സി പരീക്ഷാ തീയതികളിൽ മാറ്റം

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ പൊതുമരാമത്ത്/ജലസേചന വകുപ്പിലെ II ​ഗ്രേഡ് ഓവർസിയർ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ)- ഡയറക്ട് റിക്രൂട്ട്മെന്റ് (കാറ്റ​ഗറി നമ്പർ – 008/2024), ഇറിഗേഷൻ വകുപ്പിലെ ഓവർസിയർ ഗ്രേഡ് III (സിവിൽ) എസ്.ആർ ഫോർ എസ്.സി./എസ്.ടി. ഒൺലി (കാറ്റഗറി നമ്പർ 293/2024), ട്രേസർ ഡയറക്ട് റിക്രൂട്ട്മെന്റ്- കെ.എസ്.ഡി.സി. ഫോർ എസ്.സി./എസ്.ടി. (കാറ്റഗറി നമ്പർ 736/2024) തസ്തികകളിലേക്കുള്ള പി.എസ്.സി ഒ.എം.ആർ പരീക്ഷാതീയതികളിൽ മാറ്റം. ജൂലൈ 23ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ ആഗസ്റ്റ് 25ന് രാവിലെ 7.15 മുതൽ 9.15 വരെ നടത്തും. അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാനുളള സമയപരിധി നീട്ടിയിട്ടുണ്ട്. അഡ്മിഷൻ ടിക്കറ്റുകൾ പി.എസ്.സിയുടെ ഔദ്യോഗിക വെബ്ലൈറ്റായ www.keralapsc.gov.in-ൽ ലഭ്യമാണ്. ഉദ്യോഗാർത്ഥികൾ തീയതിപ്രകാരമുളള അഡ്മിഷൻ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകണം. ഉദ്യോഗാർത്ഥികൾക്ക് യൂസർ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് സ്വന്തം പ്രൊഫൈലിൽ നിന്നും പുതിയ അഡ്മിഷൻ ടിക്കറ്റുകൾ വീണ്ടും ഡൗൺലോഡ് ചെയ്തെടുക്കാം. പരീക്ഷാകേന്ദ്രത്തിന് മാറ്റമുണ്ടായിരിക്കുന്നതല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments