പി.എസ് സി പരീക്ഷയിലെ ഹൈടെക് കോപ്പിയടിയിലെ മുഖ്യപ്രതിയുടെ സഹായിയും അറസ്റ്റിൽ ‘പെരളശേരി മുണ്ടലൂർ സ്വദേശി
സബീലിനെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടെരിയുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച്ച ഉച്ചയ്ക്ക് കണ്ണൂർ പയ്യാമ്‌ബലംഗേൾസ് ഹയർ സെക്കൻഡറി സ്കൂകൂളിൽ നിന്നും സെക്രട്ടറിയേറ്റ് അസി. പി.എസ്.സി പരീക്ഷ നടക്കുന്ന സമയം സഹദ് ഇയർഫോണും ചെറിയ ക്യാമറയും ഉപയോഗിച്ചു ബ്ളൂടൂത്ത് വഴി ഹൈടെക് കോപ്പിയടി നടത്തിയിരുന്നു. രഹസ്യവിവരമനുസരിച്ചു പി. എസ്. സി ഇൻ്റലിജൻസ് വിങ്ങാണ് റെയ്ഡ് നടത്താനെത്തിയത്. ഇതിനിടെയിൽ ഓടി രക്ഷപ്പെട്ട ഇയാളെ കണ്ണൂർ ടൗൺപൊലിസ് ഇൻസ്പെക്‌ടർ ശ്രീജിത്ത് കൊടെരിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു. ഇതിനു ശേഷം ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് സുഹൃത്തായ സബീലിനെയും പിടികൂടിയത്.


