തൃശ്ശൂർ: പാലിയേക്കരയിൽ ടോൾ നിരക്കിലെ വാർഷിക വർദ്ധനയ്ക്ക് ദേശീയപാതാ അതോറിറ്റിയുടെ അനുമതി.ഹൈക്കോടതി അനുമതിയോടെ ടോൾ ബൂത്ത് തുറക്കുമ്ബോഴാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരിക.
5 രൂപ മുതൽ 10 രൂപ വരെ കൂടുതൽ നിരക്ക് നൽകേണ്ടി വരും. കരാർ കമ്ബനിയായ ജിഐപിഎല്ലിന് കൂടിയ നിരക്ക് ഈടാക്കാൻ ദേശീയപാത അതോറിറ്റി അനുമതി നൽകി. സെപ്റ്റംബർ 10 മുതൽ ടോൾ നിരക്ക് 5 മുതൽ 15 രൂപ വരെ ഉയരും. കാറുകൾക്ക് ഒരു ഭാഗത്തേക്ക് പോകാൻ ഇനി 95 രൂപയാകും, നേരത്തെ 90 രൂപയായിരുന്നു. ദിവസം ഒന്നിൽകൂടുതൽ യാത്രയ്ക്ക് 140 രൂപ എന്നതിൽ മാറ്റമില്ല.
ചെറുകിട വാണിജ്യ വാഹനങ്ങൾ – 165, ഒന്നിൽ കൂടൂതൽ യാത്രകൾക്ക് 245. ബസ്, ട്രക്ക് എന്നിവയ്ക്ക് 330, ഒന്നിൽ കൂടുതൽ യാത്രകൾക്ക് 495. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 530, ഒന്നിൽ കൂടുതൽ യാത്രകൾക്ക് 795. ഹൈക്കോടതി ഉത്തരവ് പ്രകാരം സെപ്റ്റംബർ 9 വരെ പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവച്ചിരിക്കുകയാണ്.
പാലിയേക്കരയിൽ ടോൾ നിരക്കിലെ വാർഷിക വർദ്ധനയ്ക്ക് ദേശീയപാതാ അതോറിറ്റിയുടെ അനുമതി.
RELATED ARTICLES


