Saturday, December 13, 2025
spot_img
HomeREPORTപാലത്തായി പോക്‌സോ കേസ്: കൗണ്‍സിലര്‍മാര്‍ക്കെതിരായ പരാതിയില്‍ കെ കെ ശൈലജ നടപടിയെടുത്തില്ലെന്ന് കോടതി

പാലത്തായി പോക്‌സോ കേസ്: കൗണ്‍സിലര്‍മാര്‍ക്കെതിരായ പരാതിയില്‍ കെ കെ ശൈലജ നടപടിയെടുത്തില്ലെന്ന് കോടതി

പാലത്തായി പോക്സോ കേസിൽ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജയെ വിമർശിച്ച് കോടതി. പെൺകുട്ടിയുടെ മൊഴി മാറ്റാൻ കൗൺസിലർമാർ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ കെ കെ ശൈലജ നടപടി സ്വീകരിച്ചില്ലെന്നാണ് പ്രത്യേക പോക്സോ കോടതി വിധിയിലെ പരാമർശം.
കുട്ടിയോട് അപമര്യാദയായി പെരുമാറിയ സാമൂഹിക നീതി വകുപ്പിലെ കൗൺസലർമാരെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്നും വിധിയിൽ ശുപാർശയുണ്ട്. കൗൺസിലിങ്ങിൻ്റെ പേരിൽ കൗൺസിലർമാർ കുട്ടിയെ മാനസികമായി പീഡിപ്പിച്ചു. അവർ ജോലിയിൽ തുടരാൻ അർഹരല്ലെന്നും വിധി പറയുന്നു. സ്കൂ‌ൾ വിദ്യാർഥിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിജെപി നേതാവ് പത്മരാജനെ ശനിയാഴ്‌ചയാണ് കോടതി മരണം വരെ തടവിന് ശിക്ഷിച്ചത്. ഈ കേസ് അട്ടിമറിക്കാൻ പലതരം ശ്രമങ്ങൾ നടന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments