Monday, February 9, 2026
spot_img
HomeLATEST NEWSപട്ടാമ്ബിയിൽ ട്രെയിനിൻ്റെ അടിയിൽപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

പട്ടാമ്ബിയിൽ ട്രെയിനിൻ്റെ അടിയിൽപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

പാലക്കാട്: പട്ടാമ്ബിയിൽ ട്രെയിനിൻ്റെ അടിയിൽപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളി മരിച്ചുവൈകുന്നേരമാണ് ദാരുണമായ സംഭവം. ഭാര്യയേയും മകനേയും യാത്രയാക്കാൻ വന്ന ഉത്തർപ്രദേശ് സ്വദേശി ഇക്ബാൽ ഖാൻ ആണ് മരിച്ചത്.
ഇരുവരും ട്രെയിനിൽ കയറി കഴിഞ്ഞാണ് ഇക്‌ബാൽ പാളത്തിനിൻ്റെ ഇടയിലേക്ക് വീണത്.
പട്ടാമ്ബി റെയിൽവേ സ്റ്റേഷനിൽ ഒന്നാം നമ്‌ബർ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം. എറണാകുളം നിസാമുദ്ദീൻ മംഗള എക്‌സ്പ്രസിന് അടിയിലാണ് ഇയാൾ പെട്ടത്. ഭാര്യയും മകനെയും ട്രെയിൻ കയറ്റിയ ശേഷം ലഗേജുകളും കയറ്റിയ ശേഷമാണ് അപകടമുണ്ടായത്.
ട്രെയിൻ നീങ്ങിയ ശേഷം ഇയാൾ വീഴുന്നത് കണ്ട് കുടുംബം ബഹളം വയ്ക്കുകയും യാത്രക്കാർ ചെയിൻ വലിച്ച് ട്രെയിൻ നിർത്തുകയും ആയിരുന്നു.. സമീപത്തുണ്ടായിരുന്നവർ യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരിച്ചിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments