മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നീറ്റ് മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന് 17കാരിയെ പിതാവ് അടിച്ചു കൊന്നു.
പത്താം ക്ലാസിൽ 92.60 ശതമാനം മാർക്ക് നേടി വിജയിച്ച സാധനാ ഭോൻസ്ലേയെയാണ് സ്‌കൂൾ അധ്യാപകനായ പിതാവ് മാർക്ക് കുറഞ്ഞ ദേഷ്യത്തിൽ അടിച്ചു കൊലപ്പെടുത്തിയത്. പ്രീ-മെഡിക്കൽ ടെസ്റ്റിനായി തയ്യാറെടുക്കുകയായിരുന്നു പെൺകുട്ടി, പക്ഷേ മാതൃകാ പരീക്ഷയിൽ മാർക്ക് കുറഞ്ഞ് പോയി.. നിലവിൽ പ്ലസ്സു വിദ്യാർഥിയായ സാധനയെ കമ്ബുകൊണ്ട് അടിച്ച് അടിച്ച് സാരമായി പരുക്കേറ്റ നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച മരിക്കുകയായിരുന്നു.
മകളെ താനാണ് കൊലപ്പെടുത്തിയതെന്ന് സമ്മതിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. സാധനയ്ക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. സംഗ്ലിയിലെ ഉഷാകൽ ആശുപത്രിയിൽ എത്തിച്ച കുട്ടിക്ക് ചികിത്സ നൽകുന്നതിന് മുമ്ബ് തന്നെ മരണപ്പെട്ടുവെന്നാണ് വിവരം. കുട്ടിയുടെ അമ്മയാണ് പ്രതിക്കെതിരെ പൊലീസിൽ പരാതി നൽകിയത്.


