Tuesday, December 9, 2025
spot_img
HomeTOP NEWSനിയന്ത്രണം വിട്ടെത്തിയ കർണാടക ആർടിസി ബസ് ആറുപേരുടെ ജീവനെടുത്ത അപകടത്തിൽ ഞെട്ടിത്തരിച്ച് അതിർത്തിയായ തലപ്പാടി.

നിയന്ത്രണം വിട്ടെത്തിയ കർണാടക ആർടിസി ബസ് ആറുപേരുടെ ജീവനെടുത്ത അപകടത്തിൽ ഞെട്ടിത്തരിച്ച് അതിർത്തിയായ തലപ്പാടി.

മഞ്ചേശ്വരം: നിയന്ത്രണം വിട്ടെത്തിയ കർണാടക ആർടിസി ബസ് ആറുപേരുടെ ജീവനെടുത്ത അപകടത്തിൽ ഞെട്ടിത്തരിച്ച് അതിർത്തിയായ തലപ്പാടി.
കർണാടക കഴിഞ്ഞ് കേരളത്തിലേക്ക് സ്വാഗതം എ ബോർഡ് വെച്ചിടത്താണ് ആറുപേരുടെ ജീവനെടുത്ത അപകടം നടന്നത്. ബസിടിച്ച ഓട്ടോയുടെ ഡ്രൈവറ ഒരു കുടുംബത്തിലെ അഞ്ചുപേരുമാണ് അപകടത്തി മരിച്ചത്. കർണാടക കെ.സി.റോഡിൽനിന്ന് ഓട്ടോയിൽ കയറി തുമിനാട്ടെ ബന്ധുവീട്ടിലേക്ക് വരികയായിരുന്നു ഓട്ടോയിൽ സഞ്ചരിച്ചിരുന്നവർ. ബന്ധുവീട്ടിൽനിന്ന് രണ്ടുകിലോമീറ്റർ അകലെവെച്ചാണ് ഇവർ അപകടത്തിൽപ്പെട്ടത്. ‘വലിയൊരു ഒച്ചകേട്ടാണ് കടയിൽനിന്ന് പുറത്തിറങ്ങിയത്. ഒരു ബസ് വന്ന് ഓട്ടോ സ്റ്റാൻഡിലുണ്ടായിരുന്ന ഓട്ടോയിലിടിച്ച് നിൽക്കുന്നതാണ് കണ്ടത് -അപകടത്തിന്റെ ദൃക്സാക്ഷിയും സമീപത്തെ ലോട്ടറിസ്റ്റാൾ ഉടമയുമായ ഹരീന്ദ്രൻ പറയുന്നു. ചോരയിൽ കുതിർന്നിരുന്നു ഓട്ടോ. അകത്തുണ്ടായിരുന്നവരെ പുറത്തേക്കെടുക്കാൻതന്നെ ഏറെ പ്രയാസപ്പെട്ടു -രക്ഷാപ്രവർത്തനത്തിന് ആദ്യം ഓടിയെത്തിയ ലോറിഡ്രൈവർ സമീർ പറയുന്നു. കൂട്ടത്തിൽ പ്രായമേറെയില്ലാത്ത പെൺകുട്ടിയുടെ ചെവിയിൽനിന്ന് ചോര വാർന്നൊലിക്കുന്നുണ്ടായിരുന്നു. ഡ്രൈവർ വണ്ടിക്കുള്ളിൽ കുടുങ്ങിയ നിലയിലുമായിരുന്നു. വണ്ടിയിൽനിന്ന് പുറത്തെത്തിക്കുമ്ബോൾതന്നെ ഓട്ടോയിലുണ്ടായിരുന്നവരുടെ ശരീരങ്ങളെല്ലാം നിശ്ചലമായിരുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments