തൃശൂർ ടൗൺ ഈസ്റ്റ് സ്റ്റേഷനിൽ മാത്രം ഒന്നര കോടി രൂപയുടെ തട്ടിപ്പ് വിവിധ ജില്ലകളിലായി ഇരുന്നൂറ്റി എഴുപതോളം കോടിരൂപയുടെ തട്ടിപ്പ്
ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ പിടിയിൽ
ഉയർന്ന പലിശ വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരിൽ നിന്നും പണം വാങ്ങി പണവും പലിശയും തിരികെ കൊടുക്കാതെ ഒന്നര കോടി രൂപയോളം തട്ടിപ്പു നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളായ ചിയാരം കണ്ണംകുളങ്ങര സ്വദേശി വാലത്ത് വീട്ടിൽ രംഗനാഥൻ (64). ഭാര്യ വാസന്തി രംഗനാഥൻ (61) എന്നവരെയാണ് ഈസ്റ്റ് പോലീസും അസിസ്റ്റൻറ് കമ്മീഷണറുടെ പ്രത്യേക അന്വേഷണ സംഘവും ചേർന്ന് അതിസാഹസികമായി പിടികൂടിയത്.
ത്യശൂർ പറവട്ടാനിയിലെ മെൽക്കർ ഫിനാൻസ് എന്ന സ്ഥാപനം നടത്തിവന്നിരുന്ന പ്രതികൾ സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ പന്ത്രണ്ടര മുതൽ പതിമൂന്നര ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തിരുന്നു. വാഗ്ദാനം ചെയ്‌ത പണവും നിക്ഷപിച്ച പണവും തിരിച്ചു ലഭിക്കാതെയായപ്പോൾ ഈസ്റ്റ് സ്റ്റേഷനിൽ നിക്ഷേപകർ പരാതി നൽകുകയായിരുന്നു. അഞ്ചോളം പരാതികളാണ് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ലഭിച്ചത്. മരത്താക്കര സ്വദേശിയുടെ പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. നിക്ഷേപകരുടെ പരാതികളിൽ സ്റ്റേഷനുകളിൽ കേസ് റെജിസ്റ്റർ ചെയ്‌ത സമയം പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. പിന്നീടുള്ള അതിവിദഗ്ദമായി അന്വേഷണത്തിൽ പ്രതികളെ കണ്ണംകുളങ്ങരയിൽ നിന്നും പിടികൂടുകയായിരുന്നു.
ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതികളിൽ അഞ്ചുകേസുകളാണ് റെജിസ്റ്റർ ചെയ്തത്. അഞ്ചുകേസുകളിലായി ഒന്നര കോടി രൂപയോളമാണ് പ്രതികൾ തട്ടിപ്പുനടത്തിയിട്ടുള്ളത്അന്വേഷണത്തിൽ പേരാമംഗലം, നെടുപുഴ, ചാലക്കുടി, എന്നീ പോലീസ് സ്റ്റേഷനുകളിലും കൊല്ലം മലപ്പുറം ജില്ലയിലുമായി പതിനൊന്നോളം കേസുകൾ പ്രതികൾക്കെതിരെ റെജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് വ്യക്തമായി . വിവിധ ജില്ലകളിലായി മൊത്തം ഇരുന്നൂറ്റി എഴുപതിലധികം കോടി രൂപയാണ് തട്ടിപ്പുനടത്തിയതായി കണക്കാക്കിയിരിക്കുന്നത്. കൂടാതെ സ്ഥാപനത്തിനെതിരെ നിരവധി പരാതികളും പല സ്ഥലങ്ങളിലുമായി ലഭിക്കുന്നുണ്ട്.
സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്‌മുഖ് ഐ പി എസിൻറെ നിർദ്ദേശപ്രകാരം അസിസ്റ്റ് കമ്മീഷണർ കെ ജി സുരേഷിൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഈസ്റ്റ് ഇൻസ്പെക്ടർ എം ജെ ജിജോ, സബ് ഇൻസ്പെക്‌ടർമാരയ ബിപിൻ പി നായർ, ബാലസുബ്രഹ്മണ്യൻ. ജിജേഷ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്‌ടർ- യെസ്വീ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിജേഷ്, സുശാന്ത്, അരവിന്ദ് എന്നിവരും സിവിൽ പോലീസ് ഓഫീസർമാരായ ഹരീഷ്, ദീപക്, അജ്‌മൽ, സൂരജ്, ഗിരീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.


