Tuesday, December 9, 2025
spot_img
HomeLATEST NEWSനഴ്സിംഗ് വിദ്യാർത്ഥിനിയുടെ നെഞ്ചിൽ കയറിയിരുന്ന് യുവാവ് കഴുത്തറുത്തു കൊന്നു....

നഴ്സിംഗ് വിദ്യാർത്ഥിനിയുടെ നെഞ്ചിൽ കയറിയിരുന്ന് യുവാവ് കഴുത്തറുത്തു കൊന്നു….

ഭോപ്പാൽ: സർക്കാർ ആശുപത്രിയില്‍ നഴ്‌സിംഗ് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മദ്ധ്യപ്രദേശിലെ നർസിംഗ്പൂരില്‍ ജൂണ്‍ 27നാണ് ദാരുണസംഭവം നടന്നത്.

നഴ്‌സിംഗ് വിദ്യാർത്ഥിയായ സന്ധ്യ ചൗധരിയാണ് (19) കൊല്ലപ്പെട്ടത്. അഭിഷേക് കോഷ്തി എന്ന യുവാവാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. കൊലപാതകത്തിന് ശേഷം പ്രതിയും ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. എന്നാല്‍ ഈ ശ്രമം പരാജയപ്പെട്ടതോടെ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ആശുപത്രിയിലെ ഒരാള്‍ പകർത്തിയ ദൃശ്യമാണ് പുറത്തുവന്നത്.ആശുപത്രി ജീവനക്കാർ ഉള്‍പ്പടെയുള്ളവർ നോക്കിനില്‍ക്കെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ കയറിയിരുന്ന് അഭിഷേക് കഴുത്തറുക്കുന്നു. നിലത്ത് രക്തം വാർന്ന് പെണ്‍കുട്ടി കിടക്കുമ്ബോള്‍ ചിലർ അതുവഴി കടന്നുപോകുന്നതും വീഡിയോയില്‍ ഉണ്ട്. പട്ടാപ്പകല്‍ സെക്യൂരിട്ടി ഗാർഡുകള്‍ക്കും ഡോക്ടർമാർക്കും അടുത്താണ് സംഭവം നടന്നത്. പ്ലസ്ടുവിന് ശേഷം നഴ്‌സിംഗ് തിരഞ്ഞെടുത്ത സന്ധ്യ ട്രെയിനിംഗിന്റെ ഭാഗമായാണ് നർസിംഗ്പൂർ ജില്ലയിലെ ജില്ലാ ആശുപത്രിയില്‍ എത്തിയത്.ആക്രമണത്തിന് മുൻപ് അഭിഷേകും സന്ധ്യയും ആശുപത്രിയില്‍ വച്ച്‌ സംസാരിച്ചതായും റിപ്പോർട്ടുണ്ട്. അഭിഷേകിന് സന്ധ്യയെ ഇഷ്ടമായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി സന്ധ്യയുമായി പ്രണയത്തിലാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ രണ്ടാഴ്‌ചയായി ഇയാള്‍ സന്ധ്യയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. പക്ഷേ, ഇക്കാര്യം യുവതി വീട്ടുകാരെ അറിയിച്ചിരുന്നില്ല. കൊലപാതകത്തിന്റെ വ്യക്തമായ കാരണം പൊലീസ് അന്വേഷിച്ച്‌ വരികയാണ്. ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് സന്ധ്യയുടെ കുടുംബം വിവരം അറിയുന്നത്. കുടുംബം ആശുപത്രിയില്‍ എത്തിയപ്പോഴും പെണ്‍കുട്ടിയുടെ മൃതദേഹം തറയില്‍ കിടക്കുകയായിരുന്നു. തുടർന്ന് കുടുംബം ആശുപത്രിയുടെ പുറത്ത് പ്രതിഷേധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments