Tuesday, March 3, 2026
spot_img
HomeLATEST NEWSനടി മീന രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്.

നടി മീന രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്.

നടി മീന രാഷ്ട്രീയത്തിലേക്കെന്ന് റിപ്പോർട്ട്. ഉപരാഷ്ട്രപതി ജഗദീപ് ധർകറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നടി ബിജെപിയിൽ പ്രവേശിച്ചേക്കുമെന്ന ചർച്ച വീണ്ടും സജീവമായിരിക്കുന്നത്.
ഉപരാഷ്ട്രപതിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മീന ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. ആത്മവിശ്വാസത്തോടെ ഭാവിയെ നയിക്കാൻ താങ്കളിൽ നിന്നും പഠിച്ച കാര്യങ്ങൾ സഹായിക്കും എന്നാണ് കൂടിക്കാഴ്ചയെക്കുറിച്ച് മീന കുറിച്ചത്. ഇതോടെയാണ് മീന രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്. ബിജെപി പ്രവേശനം സാധ്യമമായാൽ മീനയ്ക്ക് ഉയർന്ന ചുമതല നൽകിയേക്കുമെന്നും അനൗദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം ആദ്യം ഡൽഹിയിൽ കേന്ദ്രമന്ത്രി എൽ മുരുകന്റെ വസതിയിൽ സംഘടിപ്പിച്ച പൊങ്കൽ ആഘോഷത്തിൽ മീന പങ്കെടുത്തിരുന്നു. ഇതോടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള മീനയുടെ താൽപര്യം സംബന്ധിച്ച പ്രചാരണം ആരംഭിച്ചത്. എന്നാൽ വൈകാതെ താരം പ്രചാരണം തള്ളി രംഗത്തെത്തിയിരുന്നു. അങ്ങനെയിരിക്കെയാണ് ഡൽഹിയിലെത്തിയ മീന ജഗദീപ് ധൻകറുമായുള്ള കുടിക്കാഴ്ച സംബന്ധിച്ച് വിവരങ്ങൾ പങ്കുവെച്ചത്. ചില ബിജെപി നേതാക്കളുമായും മീന കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments