Saturday, December 13, 2025
spot_img
HomeREPORTധനലക്ഷ്മി ഗ്രൂപ്പും ലയൺസ് ക്ലബ്ബ് 318ഡി യും സംയുക്തമായി 100 പേർക്ക് കൃത്രിമക്കാലുകൾ സൗജന്യമായി വിതരണം...

ധനലക്ഷ്മി ഗ്രൂപ്പും ലയൺസ് ക്ലബ്ബ് 318ഡി യും സംയുക്തമായി 100 പേർക്ക് കൃത്രിമക്കാലുകൾ സൗജന്യമായി വിതരണം ചെയ്യുന്നു.

ധനകാര്യ മേഖലയിൽ അതിവേഗവളർച്ച കൈവരിച്ച് ജനശ്രദ്ധ പിടിച്ചുപറ്റിയ ധനലക്ഷ്‌മി ഗ്രൂപ്പും ലയൺസ് ക്ലബ്ബ് 318ഡി യും ചേർന്ന് 100 പേർക്ക് കൃത്രിമക്കാലു കൾ സൗജന്യമായി വിതരണം ചെയ്യുന്നു. ഒക്ടോബർ 2ന് രാവിലെ 10.00 ന് തൃശൂർ ടൗൺഹാളിൽ ൽ വച്ച് നടക്കുന്ന ചടങ്ങിൽ തൃശ്ശൂർ മേയർ ശ്രീ. എം. കെ വർഗീസ് ഉദ്ഘാടനം നിർവ്വഹിക്കും. മുൻ ഡിജിപി ശ്രീ ജേക്കബ് തോമസ് മുഖ്യാഥിതി യായിരിക്കും. ലയൺസ് മൾട്ടിപ്പിൾ കൗൺസിൽ സെക്രട്ടറി ജെയിംസ് വളപ്പില, ലയൺസ് ഡിസ്ട്രിക്ട് ഗവർണർമാരായ ജയകൃഷ്‌ണൻ, സുരേഷ് കെ വാരിയർ, അഷറഫ് കെ എം എന്നിവരും ധനലക്ഷ്‌മി ഗ്രൂപ്പിൻ്റെ ഹോൾടൈം ഡയറക്ടർ ശ്യാംദേവ്, ഡയറക്ടർമാരായ സുരാജ് കെ ബി, ബൈജു എസ് ചുള്ളിയിൽ, സുനിൽ കുമാർ കെ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

216 ആദിവാസി യുവതി-യുവാക്കൾക്കളുടെ സമൂഹ വിവാഹം, തുടങ്ങി നിരവധി സാ മൂഹിക സേവനങ്ങൾ നടപ്പിലാക്കിയ ധനലക്ഷ്‌മി ഗ്രൂപ്പ് കൃത്രിമക്കാലുകൾ നൽകുന്നതിലൂടെ സേവനത്തിൻ്റെ ഒരു പുതിയ ചുവടുകൂടി പൂർത്തിയാക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾ ധനലക്ഷ്മി ക്ഷ്‌മി ഗ്രൂപ്പിന് വളർച്ചയുടെ പാതയിൽ ിൽ വലിയ പ്രചോദനമാണ് നൽകുന്നത്.’ ധനലക്ഷ്‌മി ഗ്രൂപ്പ് ചെയർമാൻ ഡോ. വിബിൻദാസ് കടങ്ങോട്ട് പറഞ്ഞു.

ധനകാര്യ സേവനങ്ങളിൽ വിശ്വാസ്യതയും സാമൂഹിക പ്രതിബദ്ധതയും ഉറപ്പാക്കുന്ന തോടൊപ്പം വയോജന ക്ഷേമ കേന്ദ്രങ്ങൾ, ഗൃഹരഹിതർക്കുള്ള സഹായങ്ങൾ, വിദ്യാർത്ഥികൾക്കുള്ള പ്രോത്സാഹന പദ്ധതികൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങി, നിരവധി മേഖലകളിൽ ധനലക്ഷ്‌മി ഗ്രൂപ്പ് നടത്തുന്ന പ്രവർത്തനങ്ങൾ സാമൂഹിക ഉത്തരവാദിത്തത്തിൻ്റെ അതുല്യ മാതൃകയായി നിലകൊള്ളുന്നു. ദീർഘവീക്ഷണേത്താടെയുള്ള ആത്മാർത്ഥ പ്രവർത്തനങ്ങൾ ക്കുള്ള അംഗീകാരമായി, ടാലൻ്റ് ബുക്ക് ഓഫ് റെക്കോർഡ്, അമേരിക്ക ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്, മഹാത്മാഗാന്ധി എക്‌സലൻസ് അവാർഡ്, സ്വിറ്റ്സർലാൻഡ് ഗ്ലോബൽ ബിസിനസ് അച്ചീവ്മെൻ്റ് അവാർഡ് തുടങ്ങി നിരവധി ബഹുമതികൾക്ക് ധനലക്ഷ്‌മി ഗ്രൂപ്പ് കരസ്ഥമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments