Saturday, December 13, 2025
spot_img
HomeBRAKEING NEWSദേശീയ പണിമുടക്ക്: തൃശ്ശൂരിൽ കെഎസ്ആർടിസി സർവീസുകൾ സാധാരണം; കൊച്ചിയിൽ ബസ് തടഞ്ഞു സമരാനുകൂലികൾ

ദേശീയ പണിമുടക്ക്: തൃശ്ശൂരിൽ കെഎസ്ആർടിസി സർവീസുകൾ സാധാരണം; കൊച്ചിയിൽ ബസ് തടഞ്ഞു സമരാനുകൂലികൾ

_തൃശ്ശൂർ ;കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് തുടരുന്നു.

*കേരളത്തിൽ പണിമുടക്ക് ബന്ദ് ആയി. തൃശ്ശൂരിൽ ചുരുക്കം കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്. തൃശ്ശൂർ ഡിപ്പോയിൽ നിന്ന് രണ്ടു ബസുകൾ രാവിലെ സർവീസ് നടത്തി. ദീർഘദൂര ബസ്സുകൾ സ്റ്റാൻഡിൽ എത്തുന്നുണ്ട്. നഗരത്തിൽ ചുരുക്കം ചില ഓട്ടോറിക്ഷകളും സർവീസ് നടത്തുന്നുണ്ട്.

* കൊച്ചിയിൽ സർവീസ് നടത്താൻ ശ്രമിച്ച കെഎസ്ആർടിസി ബസ് സമരാനുകൂലികൾ തടഞ്ഞു. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ജീവനക്കാർ.

*അതേസമയം ദേശീയ പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നത് തടയാന്‍ സര്‍ക്കാരും കെഎസ്ആര്‍ടിസിയും ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജോലിക്കെത്താത്ത ജീവനക്കാര്‍ക്ക് ശമ്പളമുണ്ടാവില്ല. സമരം നടക്കുന്ന ദിവസത്തെ ശമ്പളം ഓഗസ്റ്റ് മാസത്തെ ശമ്പളത്തില്‍നിന്നാണ് തടഞ്ഞുവെയ്ക്കുക. രോഗം, പരീക്ഷകള്‍, പ്രസവം പോലുള്ള അത്യാവശ്യങ്ങള്‍ക്കല്ലാതെ അവധി അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.*ബിഹാറിൽ പണിമുടക്ക് റാലിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി പങ്കെടുക്കും.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments