ചെറുതോണി: ദുരൂഹ സാഹചര്യത്തിൽ യുവതി പൊള്ളലേറ്റു മരിച്ചു. തോപ്രാംകുടി ടൗണിൽ പലചരക്ക് കട നടത്തുന്ന പുത്തേട്ട് ഷാജിയുടെ ഭാര്യ ഷിജി (45) ആണ് മരിച്ചത്.ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടുകൂടി തോപ്രാംകുടിയിലെ ഇവരുടെ വീട്ടിലാണ് സംഭവം. ഷിജിയുടെ നിലവിളി കേട്ട് തൊട്ടടുത്ത് മുറിയിലുണ്ടായിരുന്ന ഭർത്യ മാതാവ് എത്തിയപ്പോഴാണ ഇവരുടെ ദേഹത്ത് തീ പടരുന്നതായി കാണുന്നത്.മാതാവിൻ്റെ നിലവിളികേട്ട് വഴിയാത്രികരും അയൽവാസികളും ഓടിയെത്തി തീയണച്ചു. അതീവ ഗുരുതരമായി പൊള്ളലേറ്റ ഷിജിയെ ഇടുക്കി മെഡിക്കൽ കോളജാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണ്ണെണ്ണ, ടിന്നർ പോലുള്ള ദ്രാവകമാണ് അഗ്നിബാധയ്ക്ക് കാരണമെന്നും ആത്മഹത്യയാണോ അപകടമാണോയെന്ന് കൂടുതൽ അന്വേഷണവും പോസ്റ്റേറ്റ്മാർട്ടം റിപ്പോർട്ടും ലഭ്യമായാലേ സ്ഥിരീകരിക്കാൻ കഴിയുകയുളെള്ളെന്നും മുരിക്കാശേരി പോലീസ് പറഞ്ഞു.


