Sunday, January 18, 2026
spot_img
HomeLATEST NEWSദയ ആശുപത്രിയുടെ വളര്‍ച്ചയില്‍ പുതിയ അധ്യായം.അസെന്റ്‌ കാപിറ്റലില്‍ നിന്ന്‌ 150 കോടി രൂപ ഇന്‍സ്റ്റിട്യൂഷണല്‍ ഇക്വിറ്റി...

ദയ ആശുപത്രിയുടെ വളര്‍ച്ചയില്‍ പുതിയ അധ്യായം.അസെന്റ്‌ കാപിറ്റലില്‍ നിന്ന്‌ 150 കോടി രൂപ ഇന്‍സ്റ്റിട്യൂഷണല്‍ ഇക്വിറ്റി സമാഹരണം

ദയ ആശുപത്രിയുടെ വളര്‍ച്ചയില്‍ പുതിയ അധ്യായം..അസെന്റ്‌ കാപിറ്റലില്‍ നിന്ന്‌ 150 കോടി രൂപ ഇന്‍സ്റ്റിട്യൂഷണല്‍ ഇക്വിറ്റി സമാഹരണം
കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടിലേറെയായി കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ വലിയ സംഭാവന നല്‍കിയ ഒരു സ്ഥാപനമാണ്‌ ദയ ആശുപത്രി. എല്ലാവര്‍ക്കും പ്രാപ്യമായ മികച്ച ചികിത്സ നല്‍കേണ്ടത്‌ ഒരു ആരോഗ്യസ്ഥാപനത്തിന്റെ ബാധ്യതയാണ്‌ എന്ന ഡോക്ടര്‍ വി. കെ. അബ്ദുല്‍ അസീസ്യുടെ ആശയമാണ്‌ ദയയെ മുന്നോട്ട്‌ നയിക്കുന്നത്‌. “എല്ലാവര്‍ക്കും മികച്ച ചികിത്സ” എന്ന ഉറച്ച വിശ്വാസത്തിലാണ്‌ ദയ സമൂഹത്തിന്റെ അംഗീകാരവും വിശ്വാസവും നേടിയെടുത്തത്‌. ദയയുടെ മെഡിക്കല്‍ മികവ്‌ ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. 2025-ല്‍, Outlook Best Hospitals (വേല്‍ ക്ലിനിക്കല്‍ കെയറും സ്ഥാപന മികവും പരിഗണിച്ച്‌ ഇന്ത്യയിലെ ജനറല്‍ ആന്‍ഡ്‌ ലാപറോസ്‌കോപിക്‌ സര്‍ജറി വിഭാഗത്തില്‍ ട-ഠാഠം സ്ഥാനവും, കാര്‍ഡിയോളജിയില്‍ 9-d230 സ്ഥാനവും നേടിയിട്ടുണ്ട്‌. NABH, Emergency Excellence Accreditation, Nursing Excellence Accreditation, NABL, MBFHI (Kerala Government), CAHO’s ICOMPLY, ACE CSSD Excellence Awards തുടങ്ങിയ അംഗീകാരങ്ങള്‍ക്കും, STEPS (TB Elimination in Private Sector) മികച്ച സെന്‍ട്രര്‍ എന്ന സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തിനും ദയ അര്‍ഹമായി.
മധ്യ കേരളത്തില്‍ ആദ്യമായി റോബോട്ടിക്‌ സര്‍ജറി ആരംഭിച്ച ആശുപ്ത്രിയായിരുന്നു ദയ. കോവിഡ്‌ കാലത്ത്‌, PPP മോഡല്‍ പ്രകാരം രോഗികളെ സ്വീകരിച്ച സംസ്ഥാനത്തെ ആദ്യ ആശുപത്രിയും, അതേ സമയം കുറഞ്ഞ കോവിഡ്‌ മരണനിരക്കുകളില്‍ ഒന്നും ദയയ്ക്കായിരുന്നു. ദയയുടെ 4 സ്ഥാപനങ്ങള്‍

  • തൃശൂരില്‍ 300 കിടക്കകളുള്ള മൾട്ടി.സ്‌പെഷ്യാലിറ്റി ടെര്‍ഷ്യറി കെയര്‍ ആശുപത്രി
  • കുന്നംകുളത്ത്‌ 130 കിടക്കകളുള്ള NABH അംഗീകാരമുള്ള ആശുപത്രി
  • പാലക്കാട്‌ 70 കിടക്കകളുള്ള ആശുപത്രി

വലപ്പാടില്‍ എമര്‍ജന്‍സി കെയര്‍ സെന്റര്‍

വളര്‍ച്ചയുടെ പുതിയ അധ്യായം
ശക്തമായ ആരോഗ്യബോധം, സര്‍ക്കാരിന്റെ സഹായകരമായ നയങ്ങള്‍, ഇന്‍ഷുറന്‍സ്‌ കവറേജിന്റെ വ്യാപനം, ടയര്‍:-2, ടയര്‍-ട നഗരങ്ങളിലെ ഉയര്‍ന്നുവരുന്ന ചികിത്സാ ആവശ്യങ്ങള്‍ – എല്ലാം ചേര്‍ന്നാണ്‌ കേരളത്തിലെ ആരോഗ്യരംഗം ശ്രദ്ധേയമാകുന്നത്‌. ഈ ഘടകങ്ങള്‍ ദയയുടെ അടുത്ത വളര്‍ച്ചാ അധ്യായത്തിന്‌ ഏറ്റവും അനുയോജ്യമായ സാഹചര്യം ഒരുക്കുന്നു. പ്രത്യേകിച്ച്‌, ടയര്‍-2, ടയര്‍-3 നഗരങ്ങളിലെ ഉയര്‍ന്ന ചികിത്സാ ആവശ്യകത, രോഗികേന്ദ്രീകൃത മാതൃകയെ കൂടുതല്‍ വ്യാപിപ്പിക്കാനുള്ള വലിയൊരു അവസരം നല്‍കുന്നു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, ദയ അതിന്റെ പ്രവര്‍ത്തന മാതൃക പരിഷ്കരിക്കുകയും കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്‌. ഇതുവരെ പ്രാദേശിക സമൂഹത്തിന്‍റഠ്റെയും ഓഹരി ഉടമകളുടെയും ദയയുടെ സഹയാത്രികരുടെയും അചഞ്ചലമായ പിന്തുണയാണ്‌ വളര്‍ച്ചയ്ക്ക്‌ കരുത്തായത്‌. ഇപ്പോള്‍ പ്രൊഫഷണല്‍വര്‍ക്കരണത്തിന്‍ഠ്റെയും വികസനത്തിന്‍റെയും പുതിയ പാതയില്‍ പ്രവേശിച്ച ദയ, ആദ്യഘട്ടമായി 8150 കോടി രൂപയുടെ ഓഹരി സമാഹരണം വിജയകരമായി പൂര്‍ത്തിയാക്കി.
ഇത്‌ ദയയുടെ അടുത്ത 5 വര്‍ഷത്തെ 3500 കോടിയിലധികം രൂപയുടെ വികസന പദ്ധതിയുടെ ആദ്യ ഘട്ടമാണ്‌. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നിലവിലെ 500 ബെഡുകള്‍ 1500 ആയി മൂന്നിരട്ടിയായി വര്‍ദ്ധിപ്പിക്കാനും, പുതിയ ആശുപത്രികള്‍ ആരംഭിക്കാനും, നിലവിലുള്ള ആശുപത്രികള്‍ വികസിപ്പിക്കാനും, ക്വാട്ടേണറി കെയര്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികള്‍ ആരംഭിക്കാനും ദയ ലക്ഷ്യമിടുന്നു.
അടുത്ത 5 വര്‍ഷത്തെ വികസന പദ്ധതികള്‍
൦ 2026-ഓടെ തൃശ്ശൂരില്‍ മെഡിക്കല്‍, സര്‍ജിക്കല്‍, റേഡിയേഷന്‍ ഓങ്കോളജി സേവനങ്ങള്‍ ഉള്‍പ്പെടുത്തിയ സമഗ്ര ഓങ്കോളജി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കും.

  • അടുത്ത രണ്ട്‌ വര്‍ഷത്തിനുള്ളില്‍ തൃശ്ശൂരിന്‌ സമീപമുള്ള ജില്ലകളില്‍ രണ്ട്‌ പുതിയ ആശുപ്ത്രികള്‍ ആരംഭിച്ച്‌ ഗുണമേന്മയുള്ള ചികിത്സ കൂടുതല്‍ ഇടത്തെത്തിക്കും.
  • തൃശൂരിലെ നിലവിലുള്ള ആശുപത്രി കൂടുതല്‍ ബെഡുകളും വിഭാഗങ്ങളും നവീന സാകര്യങ്ങളും ചേര്‍ത്ത്‌, സമ്പൂര്‍ണ്ണ ക്വാട്ടേണറി കെയര്‍ ആശുപത്രിയായി ഉയര്‍ത്തും. അടുത്ത 5 വര്‍ഷത്തിനുള്ളില്‍, ദയയിലെ ജീവനക്കാരുടെ എണ്ണം നിലവിലെ 1500ല്‍ നിന്ന്‌ 4500 ആയി ഉയരും. നിലവില്‍ വിജയകരമായി കിഡ്നി ട്രാന്‍സ്പ്ലാന്റ്‌ നടത്തുന്ന ദയ, ഭാവിയില്‍ കരള്‍, ശ്വാസകോശം, ഹൃദയം എന്നീ ട്രാന്‍സ്പ്ലാന്റ്‌ സേവനങ്ങളും ആരംഭിക്കും.
    അതോടൊപ്പം, രോഗികള്‍ക്ക്‌ കൂടുതല്‍ കൃത്യതയോടും സുരക്ഷയോടും കൂടിയ ചികിത്സ ഉറപ്പാക്കുന്നതിന്‌ പ്രിസിഷന്‍ സര്‍ജറികള്‍ (Precision Surgeries) മേഖലയില്‍ ദയ പ്രത്യേക NOM നല്‍കും
    ദയയുടെ വികസന തന്ത്രം, ഉയര്‍ന്ന നിലവാരവും എല്ലാവര്‍ക്കും പ്രാപ്യവുമായ ചികിത്സയും ഒരുമിച്ച്‌ നല്‍കുക എന്നതാണ്‌. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ദയ, അത്യാധുനിക സാങ്കേതിക വിദ്യകളുടെ സ്വീകരണം, സാകര്യങ്ങളുടെ നവീകരണം, ചികിത്സാ രംഗത്തെ പുതുമകളും പുരോഗതികളും നടപ്പാക്കല്‍ എന്നിവയ്ക്കാണ്‌ മുഖ്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌.
    Ascent Capital-:209M) 88 കൂട്ടുകെട്ട്‌ ദയയുടെ ഈ വിജയക്കുതിപ്പില്‍ ബെംഗളൂരു ആസ്ഥാനമായ Ascent Capital പങ്കാളിയായതില്‍ ഞങ്ങള്‍ക്ക്‌ സന്തോഷവും അഭിമാനവുമുണ്ട്‌. KIMS Kerala പോലുള്ള മുന്‍നിര ആശുപത്രി പ്പാറ്റ്ഫോമുകളിലെ നിക്ഷേപാനുഭവം ദയയുടെ വളര്‍ച്ചയെ വേഗത്തിലാക്കും. കൂടാതെ . Bigbasket, FreshToHome, Alivira Animal Health, Acko പോലുള്ള പ്രമുഖ സ്ഥാപനങ്ങളിലും അവര്‍ വിജയകരമായി നിക്ഷേപം നടത്തിയിട്ടുണ്ട്‌.
    അസെന്റ്‌ കാപിറ്റലിന്റെ എം.ഡി. & സി.ഇ.ഒ. രാജകുമാര്‍ അഭിപ്രായപ്പെട്ടു:
    “ഞങ്ങളുടെ പുതിയ ഫണ്ടിന്റെ ആരംഭം, ഇന്ത്യയിലെ ഏറ്റവും വിജയകരമായ സംരംഭകരെയും വിവിധ മേഖലകളിലെ നേതാക്കളെയും പിന്തുണച്ച്‌ മുന്നേറിയ അസെന്റ്‌ കാപിറ്റലിന്റെ ഇരുപത്‌ വര്‍ഷത്തിലേറെ പഴക്കമുള്ള യാത്രയിലെ പുതിയൊരു അധ്യായമാണ്‌. ഈ ഫണ്ടില്‍ നിന്നുള്ള ആദ്യ നിക്ഷേപമായി ദയ ആശുപത്രിയെ പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക്‌ വലിയ അഭിമാനമുണ്ട്‌. ഡോ. വി.കെ. അബ്ദുല്‍ അസീസ്യുടെ നേതൃത്വത്തില്‍, ദയ സംരംഭക ആത്മാര്‍ഥത, സമൂഹത്തിന്റെ വിശ്വാസം, മെഡിക്കല്‍ മികവ്‌, മൂലധന കാര്യക്ഷമത എന്നിവ ഒത്തുചേര്‍ത്ത്‌ മികച്ചൊരു ആരോഗ്യസ്ഥാപനമായി വളര്‍ന്നു. ഈ ശക്തമായ അടിത്തറയെ അടിസ്ഥാനമാക്കി, ദയ ഇപ്പോള്‍ തന്റെ സാന്നിധ്യം വിപുലീകരിച്ച്‌, ഗുണമേന്മയുള്ള ചികിത്സ പിന്നാക്ക പ്രദേശങ്ങളിലെത്തിക്കുകയും, രോഗി പരിചരണത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാന്‍ ഒരുങ്ങുകയാണ്‌. ദയയെ മേഖലയിലെ മുന്‍നിര ആരോഗ്യസ്ഥാപനങ്ങളിലൊന്നാക്കി ഉയര്‍ത്താന്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുമെന്ന്‌ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.”
    ദയ ഗ്രൂപ്പ്‌ ഓഫ്‌ ഹോസ്പിറ്റല്‍സിന്റെ മാനേജിംഗ്‌ ഡയറക്ടറും, ജനറല്‍ സര്‍ജറി, ലാപ്രോസ്‌കോപ്പിക്‌ വിഭാഗം മേധാവിയുമായ ഡോ. വി. കെ. അബ്ദുള്‍ അസീസ്‌ അഭിപ്രായപ്പെട്ടു: “ഒരു കൂട്ടം ഡോക്ടര്‍മാരും പ്രൊഫഷണലുകളും ചേര്‍ന്നാണ്‌ ദയയെ മുനോട്ട്‌ നയിക്കുന്നത്‌. ഒരു ഡോക്ടര്‍ എന്ന നിലയില്‍, ഏറ്റവും പുതിയ ചികിത്സാ രീതികള്‍ അവലംബിക്കുന്നതിനും, കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും, താങ്ങാനാവുന്ന നിരക്കില്‍ മികച്ച ചികിത്സ നല്‍കുന്നതിനും ഞാന്‍ എപ്പോഴും ഈന്നല്‍ നല്‍കിയിരുന്നു. ഞങ്ങളുടെ എല്ലാ ആശുപത്രികളിലും ഉയര്‍ന്ന നിലവാരമുള്ള ചികിത്സ ഉറപ്പാക്കുക എന്നതാണ്‌ ഞങ്ങളുടെ പ്രധാന ലക്ഷ്യം. ഈ നിക്ഷേപം, അവയവമാറ്റ ശസ്ത്രക്രിയകള്‍, ഓങ്കോളജി പരിചരണം, ഇന്റര്‍വെന്‍ഷണല്‍ ചികിത്സകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിക്കൊണ്ട്‌ വിവിധ ഇടങ്ങളില്‍ ക്വാട്ടേര്‍ണറി കെയര്‍ സെന്ററുകള്‍ വികസിപ്പിക്കാന്‍ ഞങ്ങളെ സഹായിക്കും. ഞങ്ങളുടെ ജീവനക്കാരാണ്‌ ഈ വളര്‍ച്ചയുടെ പ്രധാന ശക്തി. അടുത്ത അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ 3000-ത്തിലധികം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ്‌ ഞങ്ങള്‍ ലക്ഷ്യമിടുന്നത്‌. “എല്ലാ കാര്യങ്ങളും അനുകമ്പയോട്‌ കൂടി ചെയ്യുക എന്ന ഞങ്ങളുടെ നയവുമായി അസെന്റിന്റെ തത്വങ്ങള്‍ ഒത്തുചേരുന്നു. സംസ്ഥാനത്തിന്റെ ആരോഗ്യമേഖല കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി അവരുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്‌ “
    ഇന്ത്യയിലെ ആരോഗ്യരംഗം നിര്‍ണായക വഴിത്തിരിവിലാണ്‌.
    ദയ, കരുണയും മാന്യതയും ചേര്‍ന്ന്‌, കുറഞ്ഞ ചിലവില്‍ ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യപരിചരണം കേരളത്തിലെ സമൂഹങ്ങളിലെത്തിച്ച്‌ ഈ മാറ്റത്തിന്‌ നേതൃത്വം നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണ്‌.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments