Saturday, December 13, 2025
spot_img
HomeCAREERതൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: വിദ്യാഭ്യാസ അനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു

തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: വിദ്യാഭ്യാസ അനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു

തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: വിദ്യാഭ്യാസ അനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2025-2026 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. 2025 -2026 അധ്യയന വര്‍ഷത്തില്‍ 8,9,10,(ഹൈസ്‌കൂള്‍ ഗ്രാന്റ്) എസ്.എസ്.എല്‍.സി ക്യാഷ് അവാര്‍ഡ്/പ്ലസ് വണ്‍/ബി.എ/ബി.കോം/ബി.എസ്.സി/എം.എ / എം.കോം/(പാരലല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല ) എം.എസ് .ഡബ്ലിയു/എം.എസ്.സി./ബി.എഡ്/പ്രൊഫഷണല്‍ കോഴ്‌സുകളായ എന്‍ജിനീയറിങ്് /എം.ബി.ബി.എസ്/ബി.ഡി.എസ്/ഫാം.ഡി/ബി.എസ്.സി. നഴ്‌സിംഗ്/പ്രൊഫഷണല്‍ പി.ജി.കോഴ്‌സുകള്‍/പോളിടെക്‌നിക് ഡിപ്ലോമ/ടി.ടി.സി./ബി.ബി.എ/ഡിപ്ലോമ ഇന്‍ നഴ്‌സിംഗ്/പാരാ മെഡിക്കല്‍ കോഴ്‌സ്/എം.സി.എ/എം.ബി.എ/പിജിഡിസിഎ/ എന്‍ജിനീയറിങ്് (ലാറ്ററല്‍ എന്‍ട്രി) അഗ്രിക്കച്ചറല്‍/വെറ്റിനറി/ഹോമിയോ /ബി.ഫാം /ആയുര്‍വേദം/എല്‍എല്‍ബി (3 വര്‍ഷം, 5 വര്‍ഷം) ബ.ബി.എം/ഫിഷറീസ് / ബി.സി.എ / ബി.എല്‍.ഐ .എസ് .സി./ എച്ച്.ഡി.സി.ആന്റ് ബിഎം/ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മന്റ് / സി.എ.ഇന്റര്‍മീഡിയറ്റ്/മെഡിക്കല്‍ എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിങ് ,സിവില്‍ സര്‍വീസ് കോച്ചിങ് എന്നീ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് നവംബര്‍ 20 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
മുന്‍ അധ്യയന വര്‍ഷങ്ങളില്‍ ആനുകുല്യം ലഭിച്ചിട്ടുള്ളവര്‍ ആനുകൂല്യം പുതുക്കുന്നതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കണം.അപേക്ഷകന്‍ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നല്‍കുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം ചേര്‍ത്ത് ലഭ്യമാക്കണം. അപേക്ഷകള്‍ ഡിസംബര്‍ 31 ന് മുമ്പ് www.labourwelfarefund.in എന്ന് വെബ് സൈറ്റ് മുഖേന അപേക്ഷിക്കണം.

ലഹരിക്കെതിരെ യുവചക്രം-ഡ്രഗ് ഫ്രീ റൈഡ് സൈക്കിള്‍ റാലി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments