Tuesday, December 9, 2025
spot_img
HomeArticleതേവലക്കര സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബി ഉൾപ്പെടെ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്ന് പ്രതിപക്ഷ നേതാവ്...

തേവലക്കര സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബി ഉൾപ്പെടെ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

തേവലക്കര സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബി ഉൾപ്പെടെ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെട്ടിടത്തിന് എങ്ങനെ ക്ലിയറൻസ് കിട്ടി?. ചിഞ്ചുറാണി പറയുന്നത് കുഞ്ഞിൻ്റെ കുഴപ്പമാണെന്ന്. വിഷയത്തിൽ ആശുപത്രികളിലും വിദ്യാലയങ്ങളിലും സുരക്ഷാ ഓഡിറ്റ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കൊല്ലത്ത് കുഞ്ഞ് മരിച്ചപ്പോൾ മന്ത്രി സൂംബാ ഡാൻസ് നടത്തി. വിഷയത്തിൽ സുരക്ഷ വീഴ്ച ഉണ്ടായി. ഇനി ഉണ്ടാകാതിരിക്കാൻ നടപടി വേണം. ചെരുപ്പെടുക്കാൻ കയറിയ കുട്ടിയാണ് ഇപ്പോൾ കുറ്റവാളിയായിരിക്കുന്നത്. മന്ത്രിമാരുടെ നാവ് മുഖ്യമന്ത്രി നിയന്ത്രിക്കണം. ഇവര്‍ക്കൊന്നും മനസാക്ഷിയില്ലേ?.

വയനാട്ടില്‍ കടുവ സ്ത്രീയെ കടിച്ചു കൊന്ന ദിവസമാണ് വനംമന്ത്രി ഫാഷന്‍ ഷോയില്‍ പാട്ടു പാടിയത്. ഇന്നലെ മരിച്ച കുട്ടിയെ കുറ്റപ്പെടുത്തിയ മന്ത്രിയാണ് സൂംബാ ഡാന്‍സ് കളിച്ചതെന്നും സതീശൻ കുറ്റപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments