പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെയും തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെയും സാക്ഷരതാ മിഷൻ്റെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഏഴാം തരം തുല്യതയ്ക്ക് തൃശ്ശൂർ ജില്ലയിൽ എട്ട് സ്കൂളുകളിലായി 84 പേർ പരീക്ഷയെഴുതി. ഏഴാം തരം തുല്യത വിജയിക്കുന്നവർക്ക് പി.എസ്.സി അംഗീകൃത പത്താംതരം തുല്യതയ്ക്ക് ചേർന്ന് പഠിക്കാവുന്നതാണ്.
നടവരമ്പ് ഗവ. സ്കൂളിൽ നടന്ന പരീക്ഷ വാർഡ് മെമ്പർ മാത്യു. ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷൻ ജില്ലാ അസിസ്റ്റന്റ് കോഡിനേറ്റർ കെ.എം സുബൈദ, പ്രഭീത, സാക്ഷരത പ്രേരക്മാർ തുടങ്ങിയവർ പങ്കെടുത്തു.


