ത്യശ്ശൂർ: തൃശൂർ ലോക്‌സഭ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ ഉന്നതാധികാരികൾ ഒത്തുകളിച്ചെന്ന നിഗമനത്തിൽ യുഡിഎഫും എൽഡിഎഫും.
ബൂത്ത് ലെവൽ ഓഫിസർമാരിൽ(ബിഎൽഒ) നിന്ന് ലഭിച്ച വിവരങ്ങളും തിരഞ്ഞെടുപ്പുഘട്ടത്തിലുണ്ടായ അസ്വാഭാവികനീക്കങ്ങളുമാണ് ഇതിന് അടിസ്ഥാനം.
നഗരത്തിലെ ഫ് ളാറ്റുകൾ കേന്ദ്രീകരിച്ച്
അന്തിമഘട്ടത്തിൽ നടത്തിയ പേരുചേർക്കലിൽ
സംശയമുണ്ടെന്നും മിക്കവരും ഇവിടെ
താമസക്കാരല്ലെന്നും ബിഎൽഒമാർ അറിയിച്ചെങ്കിലും അത് ഉന്നതാധികാരികൾ അവഗണിച്ചു ഇല്ലാത്തവരുടെ പേര് ചേർക്കാനാവില്ലെന്ന നിലപാടെടുത്ത ഒരു ബിഎൽഒയെ സ്ഥാനത്തുനിന്നു മാറ്റി.
അപേക്ഷിച്ചവരെയെല്ലാം പട്ടികയിലുൾപ്പെടുത്താനായിരുന്നു ഉന്നതതലനിർദേശമെന്ന് ചില ബിഎൽഒമാർ വെളിപ്പെടുത്തിയിട്ടുണ്ട്.
യുഡിഎഫിന്റെ തിരഞ്ഞെടുപ്പു ചുമതലയുള്ള ടി എൻ പ്രതാപൻ 2024 ഏപ്രിൽ 14നും എൽഡിഎഫിന്റെ ചുമതലയുണ്ടായിരുന്ന കെ പി രാജേന്ദ്രൻ എപ്രിൽ 15നും സിപിഐ നേതാവ് അഡ്വ. കെ ബി സുമേഷ് ഏപ്രിൽ 13നും നടപടിയാവശ്യപ്പെട്ട് കത്തു നൽകിയിരുന്നു.
എവിടെയെല്ലാമാണ് വ്യാജവോട്ട് ചേർത്തതെന്ന വിവരം അടക്കമായിരുന്നു പരാതി. എന്നാൽ, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായിരുന്ന വി ആർ കൃഷ്ണതേജ പരാതികൾ പരിഗണിച്ചതേയില്ല.
തൃശൂരിലെ പ്രധാന ഉൽസവമായ തൃശൂർ പൂരത്തിന് അസ്വാഭാവികമായ നിയന്ത്രണം ഏർപ്പെടുത്തിപ്രശ്‌നങ്ങളുണ്ടാക്കിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് എൽഡിഎഫ് ചൂണ്ടിക്കാട്ടുകയും ചെയ്തു. പൂരംകലക്കൽ സംബന്ധിച്ച അന്വേഷണത്തി =അന്ന് തൃശ്ശൂരിലുണ്ടായിരുന്ന എഡിജിപിക്ക് വ്യക്തമ പങ്കുണ്ടെന്ന രീതിയിൽ ഡിജിപിയുടെ റിപ്പോർട്ടുമുണ്ടായി. അന്നത്തെ സിറ്റി പോലിസ് കമ്മിഷണർ അങ്കിത് അശോകൻ പശ്‌നമുണ്ടാക്കുംവിധം ഇടപെടുന്നതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നു. പൂരത്തിൽ പ്രശ്‌നങ്ങളുണ്ടായപ്പോൾ എൻഡിഎ സ്ഥാനാർഥി =സുരേഷ് ഗോപി ദുരൂഹസാഹചര്യത്തിൽ രംഗത്തെത്തിയതും വിവാദമായി. സുരേഷ് ഗോപി-കൃത്യമായി സ്ഥലത്തെത്തിക്കാനും അതുവഴി വിജയ ഉറപ്പിക്കാനുമായി ആസൂത്രണം ചെയ്തതാണ് പൂരം കലക്കലെന്നാണ് ഇപ്പോൾ തെളിഞ്ഞുവരുന്നത്.
തൃശൂർ ലോക്‌സഭ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ ഉന്നതാധികാരികൾ ഒത്തുകളിച്ചെന്ന നിഗമനത്തിൽ യുഡിഎഫും എൽഡിഎഫും.
RELATED ARTICLES


