Saturday, December 13, 2025
spot_img
HomeREPORTതൃശൂർ-കുന്നംകുളം സംസ്ഥാനപാതയിൽ കേച്ചേരിക്കടുത്ത് എരനെല്ലൂരിൽ ആന ഇടഞ്ഞ് പരിഭ്രാന്തി പരത്തി.

തൃശൂർ-കുന്നംകുളം സംസ്ഥാനപാതയിൽ കേച്ചേരിക്കടുത്ത് എരനെല്ലൂരിൽ ആന ഇടഞ്ഞ് പരിഭ്രാന്തി പരത്തി.

തൃശൂർ: തൃശൂർ-കുന്നംകുളം സംസ്ഥാനപാതയിൽ കേച്ചേരിക്കടുത്ത് എരനെല്ലൂരിൽ ആന ഇടഞ്ഞ് പരിഭ്രാന്തി പരത്തി. എഴുത്തുപുരക്കൽ ഗംഗ പ്രസാദ് എന്ന ആനയാണ് ഇടഞ്ഞത്.
വെള്ളിയാഴ്ച രാവിലെ 10.30-ഓടെ ആയിരുന്നു സംഭവം. ആന ഇടഞ്ഞ് സംസ്ഥാനപാതയിലൂടെ ഓടിയതോടെ സ്ഥലത്ത് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
എരനെല്ലൂരിൽ തളച്ചിരുന്ന പറമ്ബിൽ നിന്നാണ് ആന ഇടഞ്ഞ് ഓടിയത്. വഴിയിൽ കണ്ട ഒരു ബൈക്ക് തട്ടിയിട്ടതൊഴിച്ചാൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഓടി കേച്ചേരി-കുന്നംകുളം റോഡിൽ എത്തിയ ആന അൽപനേരം റോഡിൽതന്നെ നിലയുറപ്പിച്ചു. ഇതോടെയാണ് ഗതാഗതം തടസപ്പെട്ടത്.
റോഡിൽ ആനയെ കണ്ട്, നിർത്തിയിട്ട ഒരു ബസിന് നേർക്ക് കുത്താൻ ആഞ്ഞെങ്കിലും പിന്നീട് പിന്തിരിഞ്ഞു. തുടർന്ന് എരനെല്ലൂർ പള്ളി റോഡിലേക്ക് എത്തിയ ആനയെ, 11 ഓടെ പള്ളി ഓഡിറ്റോറിയത്തിന് സമീപത്തെ പറമ്ബിൽ തളച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments