Tuesday, December 9, 2025
spot_img
HomeLATEST NEWSതൃപ്രങ്ങോട് മഹാശിവക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയ ഹോമം ചിങ്ങം ഒന്നിന് ഞായറാഴ്ച...

തൃപ്രങ്ങോട് മഹാശിവക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയ ഹോമം ചിങ്ങം ഒന്നിന് ഞായറാഴ്ച നാളെ നടക്കും.

തൃപ്രങ്ങോട് മഹാശിവക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയ ഹോമം
തൃപ്രങ്ങോട് മഹാശിവക്ഷേത്രത്തിൽ വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന മഹാമൃത്യുഞ്ജയഹോമം ചിങ്ങം ഒന്നിന് ഞായറാഴ്ച നാളെ നടക്കും.
ക്ഷേത്രം തന്ത്രിമാരുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന മഹാമൃത്യുഞ്ജയ ഹോമം ഭക്തജനങ്ങളുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും മരണഭീതി ഒഴിയുന്നതിനും വളരെയേറെ പ്രാധാന്യമുള്ളതാണ് .പത്തോളം ക്ഷേത്രം തന്ത്രിമാരുടെ കാർമികത്വത്തിൽക്ഷേത്രത്തിന്റെ മതിൽക്കെട്ടിനുള്ളിൽ പ്രത്യേകം തയ്യാറാക്കിയ ഹോമകുണ്ഡത്തിൽ ഹോമ ദ്രവ്യങ്ങളായ നെയ്യ് ,ചിറ്റമൃത് ,വള്ളി ,പേരാൽ മൊട്ട് , , കറുക, പാല് ,പാൽപ്പായസം എന്നീ ഏഴു ദ്രവ്യങ്ങൾ ആയിരത്തിട്ടു ഉരു മൃത്യുഞ്ജയ മന്ത്രങ്ങൾ ചൊല്ലി അർപ്പിക്കുന്നതാണ്..കാലത്ത് 8 മണിയോടുകൂടി ആരംഭിക്കുന്ന മൃത്യുഞ്ജയ ഹോമം ഭക്തജനങ്ങൾക്ക് നേരിട്ട് ദർശിക്കാവുന്നതാണ് .തൃപ്രങ്ങോട് മഹാശിവക്ഷേത്രത്തിൽ കഴിഞ്ഞ വർഷങ്ങളിൽ നടന്ന മഹാ മൃത്യുഞ്ജയ ഹോമങ്ങളില്ലെല്ലാം തന്നെ നിരവധി ഭക്തജനങ്ങൾ പങ്കെടുക്കാറുണ്ട് . കുറച്ചു വർഷങ്ങളായി നടൻ ദേവൻ ഹോമത്തിന്റെ ദിവസം ക്ഷേത്രത്തിലെത്തി ഹോമത്തിൽ പങ്കെടുക്കാറുണ്ട് .കൊറോണ സമയത്ത് നടൻ മമ്മൂട്ടിയുടെ ആരോഗ്യത്തിനായി നടൻ ദേവൻ മഹാമൃത്യുഞ്ജയഹോമം ക്ഷേത്രത്തിൽ വഴിപാടായി കഴിച്ചിട്ടുണ്ട്.
കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ അവാർഡ് ലഭിച്ച നരിക്കുനി പൊന്നടുക്കം നാരായണൻ നമ്പൂതിരിയാണ് മഹാമൃത്യുഞ്ജയ ഹോമത്തിനായുള്ള ധൂളീ ചിത്രമെഴുതുന്നത്.
ഈ മഹാ മൃത്യുഞ്ജയ ഹോമം നടക്കുന്ന വേളയിൽ ക്ഷേത്രത്തിൽ എത്തിച്ചേർന്ന് ഹോമത്തിൽ പങ്കാളികളാകാനും തൃപ്രങ്ങോട്ടപ്പന്റെഅനുഗ്രഹം ഏറ്റുവാങ്ങുന്നതിനും ഭഗവാന്റെഎല്ലാ ഭക്തജനങ്ങളെയും ഞായറാഴ്ച ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നു എന്നും അന്നേദിവസം ക്ഷേത്രത്തിൽ എത്തി ച്ചേരുന്ന എല്ലാ ഭക്തജനങ്ങൾക്കായി പ്രഭാത ഭക്ഷണവും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ രാമചന്ദ്രൻ അറിയിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments