Saturday, December 13, 2025
spot_img
HomeLATEST NEWSതിരുവനന്തപുരത്ത് പടക്ക നിർമാണ ശാലയ്ക്ക് തീ പിടിച്ചു. അപകടത്തിൽ നാല് വനിതാ തൊഴിലാളികൾക്ക് പൊള്ളലേറ്റു.

തിരുവനന്തപുരത്ത് പടക്ക നിർമാണ ശാലയ്ക്ക് തീ പിടിച്ചു. അപകടത്തിൽ നാല് വനിതാ തൊഴിലാളികൾക്ക് പൊള്ളലേറ്റു.

തിരുവനന്തപുരത്ത് പടക്ക നിർമാണ ശാലയ്ക്ക് തീ പിടിച്ചു. അപകടത്തിൽ നാല് വനിതാ തൊഴിലാളികൾക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഷീജയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 9:30 ഓടെയാണ് അപകടം നടന്നത്. താൽക്കാലികമായി നിർമ്മിച്ച ഷെഡ്ഡിലാണ് തീപിടിത്തം ഉണ്ടായത്. ഷീജ, ജയ, ശ്രീമതി, മഞ്ജു എന്നീ തൊഴിലാളികൾക്കാണ് പൊള്ളലേറ്റത്.തിരുവനന്തപുരം പാലോട് – പേരയം – താളിക്കുന്നിലെ പടക്ക് നിർമ്മാണ ശാലയ്ക്കാണ് തീ പിടിച്ചത്. ഓലപടക്കിന്റെ തിരി കെട്ടി കൊണ്ടിരുന്നപ്പോഴാണ് അപകടം നടന്നത്.വിതുര ഫയർ ഫോഴ്‌സ് സ്ഥലത്ത് എത്തി തീ അണച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments