തിരുവനന്തപുരം നഗരസഭ തിരഞ്ഞെടുപ്പിൽ ബിജെപി മുൻ ജില്ലാ അധ്യക്ഷനായ വി വി രാജേഷിനെ കവടിയാറിൽ മത്സരിപ്പിക്കാൻ ബിജെപിയിൽ ആലോചന. ബിജെപി സ്ഥാനാർത്ഥി നിർണയം അന്തിമ ഘട്ടത്തിലാണ്.വാർഡ് തലങ്ങളിൽ നിന്നുള്ള മൂന്നംഗ സ്ഥാനാർത്ഥി പട്ടിക ജില്ലാ നേതൃത്വത്തിന് കൈമാറി. സംസ്ഥാന അധ്യക്ഷന്റെ അനുമതിയോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഒരാഴ്ചക്കുള്ളിൽ നടക്കും. വി വി രാജേഷ്,മഹേശ്വരൻ നായർ,തമ്പാനൂർ സതീഷ്,എം ആർ ഗോപൻ,കരമന അജിത്,വിവി ഗിരി,എസ് കെ പി രമേശ്,പാപ്പനംകോട് സജി,സിമി ജ്യോതിഷ് ,ആശ നാഥ്,മഞ്ജു ജി എസ് തുടങ്ങിയ നേതാക്കൾ സ്ഥാനാർത്ഥികൾ ആകും.
71 വാർഡുകളിലാണ് ബിജെപിക്ക് സ്വാധീനമുള്ളത്. നഗരസഭ പിടിക്കാൻ നേതാക്കളെ കളത്തിലിറക്കി ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് തിരുവനന്തപുരം നഗരസഭയുടെ ചുമതലയാണുള്ളത്.


