ഇന്ത്യ റിസർവ് ബറ്റാലിയനിൽ ഒഴിവുള്ള ക്യാമ്പ് ഫോളോവർ തസ്തികയിലേക്ക് (വാട്ടർ കാരിയർ-1) ദിവസ വേതനാടിസ്ഥാനത്തിൽ, 59 ദിവസത്തേക്കു മാത്രമായി നിയമിക്കുന്നു. ജൂലൈ 30 ന് രാവിലെ 11.00 മണിക്ക് ഇന്ത്യ റിസർവ് ബറ്റാലിയൻ ആസ്ഥാനത്താണ് അഭിമുഖം നടത്തുക.
താല്പര്യമുള്ളവർ അന്നേ ദിവസം അപേക്ഷ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം ഹാജരാകണം. തൊഴിൽ പരിചയം ഉള്ളവർക്ക് മുൻഗണന. മാർക്കിൻ്റെ അടിസ്ഥാനത്തിൽ മുൻഗണന പ്രകാരം താത്കാലിക നിയമനം നൽകും. ഇത്തരത്തിൽ നിയമിക്കപ്പെടുന്നവർക്ക്, പ്രതിദിനം 710/- രൂപ നിരക്കിൽ വേതനം ലഭിക്കും. (പ്രതിമാസ പരമാവധി വേതനം 19,170/- രൂപ). എന്നാൽ യാതൊരു കാരണവശാലും അവരെ ക്യാമ്പ് ഫോളോവർ തസ്തികയിൽ സ്ഥിരപ്പെടുത്തുന്നതല്ലെന്ന് കമാൻഡന്റ് അറിയിച്ചു. ഫോൺ- 04872328720


