Saturday, December 13, 2025
spot_img
HomeCAREERതാത്കാലിക ഒഴിവ്

താത്കാലിക ഒഴിവ്

സംസ്ഥാന ഭവന നിർമ്മാണ ബോർഡ് തൃശൂർ ഡിവിഷന്റെ കീഴിലുള്ള പുല്ലഴി, മുളങ്കുന്നത്തുകാവ് വനിത ഹോസ്റ്റലുകളിൽ വിവിധ തസ്തികകളിൽ താത്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു .

മുളങ്കുന്നത്തുകാവ് ഹോസ്റ്റലിൽ മേട്രൺ തസ്തികയിൽ 10,000 രൂപ വേതനാടിസ്ഥാനത്തിലും പുല്ലഴി ഹോസ്റ്റലിലേക്ക് 5,500 രൂപ വേതനത്തിൽ വാർഡൻ തസ്തികയിലേക്കും 6,000 രൂപ വേതനത്തിൽ പുരുഷ വിഭാഗത്തിൽപ്പെട്ടവർക്കായി വാച്ച്മാൻ തസ്തികയിലേക്കുമാണ് നിയമനം നടത്തുന്നത്. പ്രദേശവാസികൾക്ക് മുൻഗണന.

വിശദ വിവരങ്ങൾക്ക് അയ്യന്തോളിലുള്ള കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് തൃശൂർ ഡിവിഷൻ ഓഫീസിൽ നേരിട്ടോ 0487 2360849 എന്ന നമ്പറിലോ ബന്ധപ്പെടുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്തംബർ 17.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments