Tuesday, December 9, 2025
spot_img
Homeliveതളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രാദേശിക തൊഴിൽ മേള ആഗസ്റ്റ് 25ന്

തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രാദേശിക തൊഴിൽ മേള ആഗസ്റ്റ് 25ന്

വിജ്ഞാന കേരളം, വിജ്ഞാന തൃശ്ശൂർ പദ്ധതിയുടെ ഭാഗമായി തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന പ്രാദേശിക തൊഴിൽ മേള ‘സഫലം’ ആഗസ്റ്റ് 25ന് രാവിലെ ഒമ്പത് മണി മുതൽ നാട്ടിക എസ്എൻ ഹാളിൽ നടക്കും.

തൊഴിൽ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.എം അഹമ്മദ് നിർവഹിക്കും. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി പ്രസാദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജുള അരുണൻ മുഖ്യാതിഥിയാകും.

വിവിധ മേഖലകളിൽ നിന്നുള്ള കമ്പനികളും പ്രാദേശിക തലത്തിലുള്ള തൊഴിൽ ദാതാക്കളും വ്യാപാര സ്ഥാപനങ്ങളും മേളയിൽ പങ്കെടുക്കും. പത്താം തരം, പ്ലസ് ടു, ഐടിഐ, ഡിഗ്രി, പ്രൊഫഷണൽ ഡിഗ്രി എന്നിങ്ങനെ വിവിധ യോഗ്യതയുള്ളവർക്ക് മേളയിൽ പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ സ്‌കിൽ ട്രെയ്നിങ് നൽകും. ഉദ്യോഗാർത്ഥികൾക്ക് തത്സമയ രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments