Sunday, January 18, 2026
spot_img
HomeLATEST NEWSതലസ്ഥാനത്തെ വീണ്ടും ഗുണ്ടാ വിളയാട്ടം.

തലസ്ഥാനത്തെ വീണ്ടും ഗുണ്ടാ വിളയാട്ടം.

തിരുവനന്തപുരം: തലസ്ഥാനത്തെ വീണ്ടും ഗുണ്ടാ വിളയാട്ടം. കഴിഞ്ഞ ദിവസം അർദ്ധരാത്രി മണ്ണന്തലയിൽ ഗുണ്ടാ നേതാവിൻറെ വീടിനു നേരെ എതിർ സംഘത്തിൻ്റെ ആക്രമണമുണ്ടായത്.
ഗുണ്ടാലിസ്റ്റിൽപ്പെട്ട രാജേഷിൻറെ വീടിന് നേരെയാണ് പടക്കം എറിഞ്ഞ് ആക്രമണം നടത്തിയത്.
വടിവാൾ അടക്കമുള്ള ആയുധങ്ങളുമായെത്തിയ സംഘം വീടിന് നേരെ നാടൻ പടക്കമെറിഞ്ഞു. തുടർന്ന് വീട്ടുമുറ്റത്തും റോഡിലും ഉണ്ടായിരുന്ന മൂന്ന് ഓട്ടോറിക്ഷകളും രണ്ട് കാറുകളും ഒരു ബൈക്കും അടിച്ചുതകർത്തു. ഇന്നലെ വൈകുന്നേരം വീടിന് മുന്നിൽ വെച്ച് ബൈക്കുകൾ റേസ്‌ ചെയ്‌തത് രാജേഷ് ചോദ്യം ചെയ്‌തിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.
ആക്രമണം നടത്തിയവരിൽ ചിലർ ഗുണ്ടാലിസ്റ്റിൽപെട്ടവരാണ്. പടക്ക നിർമ്മാണത്തിനിടെ കൈ നഷ്‌ടപ്പെട്ട ശരത്, അനന്തു എന്നിവരും സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം തന്നെ മറ്റൊരു സംഭവത്തിന പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചിരുന്നു. ഇതിന് ശേഷമാണ് ഇവർ മണ്ണന്തലയിൽ ആക്രമണം നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments