Saturday, December 13, 2025
spot_img
HomeREPORTജ്വല്ലറിയിലെ മോഷണ ശ്രമം പ്രതി മിനിറ്റുകൾക്കുള്ളിൽ പിടിയിൽ. പൂങ്കുന്നത്തെ എ ടി എം കൌണ്ടർ തകർത്തും...

ജ്വല്ലറിയിലെ മോഷണ ശ്രമം പ്രതി മിനിറ്റുകൾക്കുള്ളിൽ പിടിയിൽ. പൂങ്കുന്നത്തെ എ ടി എം കൌണ്ടർ തകർത്തും പ്രതിയുടെ മോഷണ ശ്രമം.

കുരിയച്ചിറയിലുള്ള ജ്വല്ലറി കുത്തിതുറന്ന് അകത്തുകയറി മോഷണത്തിനു ശ്രമിച്ച പേരാമംഗലം ഗാന്ധിനഗർ സ്വദേശിയായ കോന്നിക്കരവീട്ടിൽ ജിൻറോ (24) എന്നയാളെയാണ് മിനിറ്റുകൾക്കുള്ളിൽ പിടികൂടിയത്. കഴിഞ്ഞ ദിവസം പൂങ്കുന്നത്തെ എ ടി എം കൌണ്ടർ തകർത്ത് മോഷണ ശ്രമംനടത്തിയതും പ്രതിയെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

06.10.2025 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി കുരിയചിറയിലുള്ള ജ്വല്ലറിയിൽ മോഷണം നടത്തുന്നതിനായി ഗ്രിൽമുറിച്ച് അകത്തുകയറുകയായിരുന്നു. സ്ഥാപനത്തിലെ സി സി ടി വി സ്ഥാപന ഉടമയുടെ മൊബൈലിലൂടെ ദൃശ്യം കണ്ട് എമർജൻസി നമ്പരായ 112 ലേക്ക് വിളിച്ച് അറിയിക്കുകയായിരുന്നു..വിവരം ലഭിച്ച ഉടൻതന്നെ കൺട്രോൾ റൂമിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥർ സ്ഥലത്തെത്തുകയും അകത്തുകയറി പരിശോധിച്ച ഉദ്യോഗസ്ഥർ സ്ഥാപത്തിലെ ബാത്ത്റൂമിൽ ഒളിച്ചിരുന്ന മോഷ്ടാവിനെ പിടികൂടുകയായിരുന്നു.

അന്വേഷണത്തിൽ പ്രതി മോഷണത്തിനായി മോട്ടോർസൈക്കിളിൽ വന്നതായും 05.10.2025 തിയ്യതിയിൽ പൂങ്കുന്നത്തെ എ ടി എം തകർത്ത് മോഷണത്തിന് ശ്രമിച്ചിരുന്നു എന്നതും വ്യക്തമായി. ജ്വല്ലറി, എ ടി എം എന്നിവയിലെ മോഷണ ശ്രമത്തെ കുറിച്ച് അന്വേഷണം തുടരുന്നുണ്ടെന്നും അത്യാവശ്യഘട്ടങ്ങളിൽ പോലീസിൻെറ സഹായത്തിന് 112 എന്ന എമർജൻസി നമ്പരിലേക്ക് വിളിക്കേണ്ടതിനെ കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്നും സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസ് അറിയിച്ചു.

അസിസ്റ്റൻറ് കമ്മീഷണർ കെ ജി സുരേഷിൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ നെടുപുഴ എസ് എച്ച് ഒ ഫക്രുദ്ദീൻ, സബ് ഇൻസ്പെക്ടർ ജയനാരായണൻ, കൺട്രോൾ റൂം സബ് ഇൻസ്പെക്ടർ ടോണി, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സിന്ധു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രീബു, സിവിൽ പോലീസ് ഓഫീസർമാരായ രോഹിത്, അനീഷ്, നിഷാദ് ഹോം ഗാർഡ് സുനിൽ എന്നിവരാണ് ഉണ്ടായിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments