Saturday, December 13, 2025
spot_img
HomeLATEST NEWSചേർത്തല സ്വദേശി അനുരാഗ് കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനായി ജോലിയിൽ പ്രവേശിച്ചു.

ചേർത്തല സ്വദേശി അനുരാഗ് കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനായി ജോലിയിൽ പ്രവേശിച്ചു.

ചേർത്തല സ്വദേശി അനുരാഗ് കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനായി ജോലിയിൽ പ്രവേശിച്ചു. ചേർത്തല വയലാർ കളവംകോട് ഉത്രാടത്തിൽ സുനേഷ്-ഷീബ ദമ്ബതിമാരുടെ മകനായ അനുരാഗ് (23) മാതാപിതാക്കൾക്കൊപ്പമെത്തി അഡ്മിനിസ്ട്രേറ്റർ രാധേഷ് മുൻപാകെ സത്യവാങ്മൂലം സമർപ്പിച്ച് ജോലിക്കുകയറി.
ബികോം കഴിഞ്ഞ് ആറുമാസത്തെ അക്കൗണ്ടന്റ് കോഴ്സ് പാസായി എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയായിരുന്നു അനുരാഗ്. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമിച്ചിരുന്ന റാങ്ക് പട്ടികയിലെ ഒന്നാംസ്ഥാനക്കാരനും എം.എ ബിരുദധാരിയുമായ തിരുവനന്തപുരം ആര്യനാട് സ്വദേശി ബി എ ബാലു രാജിവെച്ചതിനെത്തുടർന്നാണ് പിന്നാക്കവിഭാഗ ലിസ്റ്റിൽനിന്നുള്ള അനുരാഗിനെ നിയമിച്ചത്. ബാലുവിന് പൊതുവിഭാഗത്തിലായിരുന്നു നിയമനം. ബാലുവിനെ നിയമിച്ചതിനെത്തുടർന്നാണ് വിവാദങ്ങളും കോടതിവ്യവഹാരവും ആരംഭിച്ചത്. തന്ത്രിമാരുടെ എതിർപ്പിനെത്തുടർന്ന് ബാലുവിനെ ദേവസ്വം ഓഫീസിലേക്ക് മാറ്റിയിരുന്നു. പിന്നീട് അവധിയിൽപ്പോയ ബാലു തിരിച്ചെത്തിയെങ്കിലും രാജിവെക്കുകയായിരുന്നു. ഏപ്രിൽ 11-നാണ് അനുരാഗിനെ നിയമിക്കാനുള്ള ശുപാർശ നൽകിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments