Saturday, December 13, 2025
spot_img
HomeREPORTചേലക്കരയിൽ ഇരട്ട സഹോദരന്മാരായ പോലീസുകാർ തമ്മിലുണ്ടായ കയ്യാങ്കളിയിൽ കേസെടുത്ത് പോലീസ്

ചേലക്കരയിൽ ഇരട്ട സഹോദരന്മാരായ പോലീസുകാർ തമ്മിലുണ്ടായ കയ്യാങ്കളിയിൽ കേസെടുത്ത് പോലീസ്

തൃശ്ശൂർ: ചേലക്കരയിൽ ഇരട്ട സഹോദരന്മാരായ പോലീസുകാർ തമ്മിലുണ്ടായ കയ്യാങ്കളിയിൽ കേസെടുത്ത് പോലീസ്. ഇരുവരെയും അന്വേഷണ വിധേയമായി സിറ്റി പോലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്തു.
വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ദിലീപ് കുമാറും പഴയന്നൂർ പോലീസ് സ്റ്റേഷനിലെ എസ്.ഐ പ്രദീപ്പുമാറും തമ്മിലാണ് സംഘർഷമുണ്ടായത്. ഇരുവരുടെയും ചോലക്കോടുള്ള വീടുകൾക്ക് മുന്നിലെ വഴിയിൽ ചപ്പുചവറുകൾ ഇട്ടതുമായി വാർക്കമാണ് കയ്യാങ്കളിയിലെത്തിയത്. ഞായറാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. ചേലക്കര താലൂക്ക് ആശുപത്രിയിൽ ഇരുവരും ചികിത്സ തേടി. അതിർത്തി തർക്കമുൾപ്പെടെ പല വിഷയങ്ങളിലും മുൻകാലങ്ങളിലും ഇവർ തമ്മിൽ തർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നുമാണ് വിവരം. ചേലക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
e

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments