വടക്കാഞ്ചേരി എക്സൈസ് റേഞ്ച് പാർട്ടിയും ഉദ്യോഗസ്ഥരും സംയുക്തമായി മേലില്ലം വന മേഖലകളിൽ നടത്തിയ പരിശോധനയിൽ വാഴാനി വാഴാനി ഫോറസ്റ്റ് ഫോറസ്റ്റിൽ ഉൾപ്പെട്ട മച്ചാട് മലയിൽ നിന്നും ഉത്ഭവിക്കുന്ന അമ്പഴചാൽ വെള്ളചാലിന്റെ അരികിൽ ചാരായം വാറ്റുന്നതിനുള്ള 300 ലിറ്റർ വാഷും വാറ്റുപകരണങ്ങളും അടക്കം തലപ്പിള്ളി താലൂക്ക്, മണലിത്തറ വില്ലേജ്, മേലില്ലം ദേശത്ത്, മോളയിൽ വീട്ടിൽ ഐസക് മകൻ 54 വയസ്സുള്ള സക്കായി എന്ന് വിളിക്കുന്ന ഏലിയാസ് എന്നയാളെ വടക്കാഞ്ചേരി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജീൻ സൈമൺ സി. യും പാർട്ടിയും ചേർന്ന് വാറ്റുന്നതിനുള്ള വലിയ ഗ്യാസ് സ്റ്റൌ, സിലിണ്ടർ, കൂടാതെ വലിയ അലുമിനിയം കലങ്ങളും പിടികൂടി കേസ്സാക്കി. ചാരായം ഡ്രമ്മുകളും സഹിതമാണ് ടിയാനെ ഉദ്യോഗസ്ഥർ പിടി കൂടിയത്. വനത്തിനകത്ത് അതിക്രമിച്ചു കയറി വൻതോതിൽ വാഷ് സൂക്ഷിച്ച് ചാരായം വാറ്റുന്നതാണ് ഇയാളുടെ രീതി. വനത്തിനകത്ത് പരിശോധിച്ച് വളരെ ദുഷ്കരമായാണ് ഉദ്യോഗസ്ഥർ വാറ്റു കേന്ദ്രം കണ്ടു പിടിച്ച് നശിപ്പിച്ചത്. വനത്തിൽ ആന ശല്യം ഉള്ളതിനാൽ വനമേഖലകളിലക്ക് ആരും തന്നെ എത്തുകയില്ല എന്ന വിശ്വാസത്തിലാണ് സക്കായി വനത്തിൽ വാഷ് സൂക്ഷിച്ചിരുന്നത്. കല്യാണ പാർട്ടികൾക്കും മറ്റും മുൻ കൂട്ടി ഓർഡർ സ്വീകരിച് ചാരായം വാറ്റി വിൽക്കുന്നതാണ് ഇയാളുടെ രീതി. വളരെ പണി പെട്ടാണ് ഉദ്യോഗസ്ഥർ വനത്തിൽ നിന്നും പ്രതിയെയും വാഷും വാറ്റുപകരണങ്ങളും താഴെയിറക്കിയത്. മുമ്പും ചാരായം അടക്കം പ്രതി സക്കായി വടക്കാഞ്ചേരി എക്സൈസ് റെയിഞ്ചിൻറെ പിടിയിൽ പെട്ട് ജയിലിൽ തടവിൽ കഴിഞ്ഞിട്ടുള്ളതാണ്. ഓഫീസ് നടപടികൾക്ക് ശേഷം ബഹുമാനപ്പെട്ട മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കുന്നതാണ്. അസ്സി.എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ പി. പി. കൃഷ്ണകുമാർ , കെ. വി. ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ എൻ. വി. അജീഷ് കുമാർ, സനീഷ് ഇ. പി., അനിൽ സി. ബാലകൃഷ്ണൻ എന്നിവരും വാഴാനി ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് ഫോറെസ്റ്റ് ഓഫീസർ മാരായ സന്ദീപ് കെ . വിനീഷ് ടി. വി. എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു. തുടർന്നും ഇത്തരം വന മേഖലകളിൽ ശക്തമായ പട്രോളിങ്ങുകളും നിരീക്ഷണങ്ങളും നടത്തുന്നതാണെന്നും വ്യാജങ്ങൾ കണ്ടെത്തിയാൽ ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണെന്നും എക്സൈസ് ഇൻസ്പെക്ടർ ജീൻ സൈമൺ സി. അറിയിച്ചു. പൊതു ജനങ്ങൾക്ക് 9400069605, 04884-231051 എന്ന നമ്പറുകളിൽ പരാതികൾ അറിയിക്കാമെന്നും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.


