Tuesday, December 9, 2025
spot_img
HomeEDITORIOLഗ്രീൻ ലാൻഡ് അവന്യൂ റെസിഡന്റ്സ് അസോസിയേഷൻ – കോലഴി ഓണാഘോഷം 2025 വിവിധ കലാപരിപാടികളുടെ ആഘോഷിച്ചു

ഗ്രീൻ ലാൻഡ് അവന്യൂ റെസിഡന്റ്സ് അസോസിയേഷൻ – കോലഴി ഓണാഘോഷം 2025 വിവിധ കലാപരിപാടികളുടെ ആഘോഷിച്ചു

ഗ്രീൻ ലാൻഡ് അവന്യൂ റെസിഡന്റ്സ് അസോസിയേഷൻ – കോലഴി ഓണാഘോഷം 2025

ഗ്രീൻ ലാൻഡ് അവന്യൂ റെസിഡന്റ്സ് അസോസിയേഷൻ,കോലഴി രജിസ്റ്റർ ചെയ്തതിന് ശേഷം ആദ്യമായി സംഘടിപ്പിച്ച ഓണാഘോഷം 2025 സെപ്റ്റംബർ 14-ന് രാവിലെ 8.30 മുതൽ വൈകിട്ട് 3 വരെ കൊലഴി NSS ഹാളിൽ ആഘോഷപൂർവ്വം നടന്നു.

പരിപാടി പ്രാർത്ഥനയോടെ ആരംഭിച്ചു. അസോസിയേഷൻ സെക്രട്ടറി ശ്രി റാലിത്ത് റാം സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ശ്രി കണ്ണൻ പണിക്കർ അധ്യക്ഷ പ്രസംഗം നടത്തി. ഓഫീസ് ബെയറ്മാരായ ലക്ഷ്മിക്കുട്ടി ടീച്ചർ, ഗോകുൽ പണിക്കർ, പത്മാ നടേശൻ, സുധീഷ് മലപുറത്ത് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

വിദ്യാഭ്യാസത്തിലും വിവിധ മേഖലകളിലും നേട്ടം കൈവരിച്ച അംഗങ്ങൾക്കും വിദ്യാർത്ഥികൾക്കും മെമെന്റോ നൽകി ആദരിച്ചു.

അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച തിരുവാതിര, ഗാനങ്ങൾ, നൃത്തം, കഥാപ്രസംഗം തുടങ്ങിയ സമൃദ്ധമായ സാംസ്കാരിക പരിപാടികൾ വേദിയെ നിറച്ചു.

അവസാനത്തിൽ വിവിധ രസകരമായ കളികളും മത്സരങ്ങളും സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ട്രഷറർ ശ്രി സനൂപ് രാജൻ നന്ദിപ്രസംഗം നടത്തി പരിപാടി സമാപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments