ഗുരുവായൂർ ക്ഷേത്രനഗരിയിൽ വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലമന്വേഷിച്ച് ബുദ്ധിമുട്ടേണ്ട, ക്യൂആർ കോഡ് സ്കാൻ ചെയ്താൽ പാർക്കിങ് സൗകര്യമറിയാം. ഗുരുവായൂരിൽ ശബരിമല സീസൺ മുന്നൊരുക്കത്തിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലായിരുന്നു ഇങ്ങനെയൊരു സംവിധാനം ചർച്ചചെയ്യത്. നഗരത്തിന്റെ പ്രധാന സ്ഥലങ്ങളിൽ ക്യൂആർ കോഡുകൾ സ്ഥാപിക്കും. വൃശ്ചികം ഒന്നിനുമുമ്ബ് ഇത് സ്ഥാപിക്കാനാണ് തീരുമാനം.
ശബരിമല സീസണിൽ ഗുരുവായൂരിലെ ഔട്ടർ റിങ് റോഡിൽ മുഴുവൻ വാഹനങ്ങൾക്കും വൺവേ ഏർപ്പെടുത്തും. നിലവിൽ ചെറുവാഹനങ്ങളെയാണ് ഒഴിവാക്കിയത്. മഞ്ജുളാൽ-ക്ഷേത്രം റോഡിൽ രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ വഴിയോരക്കച്ചവടം അനുവദിക്കില്ല. നഗര ഉപജീവനമിഷന്റെ തിരിച്ചറിയൽ കാർഡുള്ളവരെ മാത്രമേ കച്ചവടം ചെയ്യാൻ അനുവദിക്കൂ. തെക്കേനടയിൽ പഴയ ദേവസ്വം ക്വാർട്ടേഴ്സ് സ്ഥലം ഹെവി വാഹനങ്ങൾക്കുള്ള പാർക്കിങ് സ്ഥലമാക്കും. മഞ്ജുളാൽ മുതൽ ക്ഷേത്രനട വരെ ഇരുചക്രവാഹനങ്ങൾ നിർത്താൻ അനുവദിക്കില്ല. അമ്ബാടി പാർക്കിനോട് ചേർന്നുള്ള സ്ഥലത്താണ് നിർത്തേണ്ടത്. ശുചീകരണമുൾപ്പെടെയുള്ള ജോലികൾക്കായി നഗരസഭ 2000 തൊഴിലാളികളെ നിയോഗിക്കും. അടിയന്തരചികിത്സയ്ക്കായി ദേവസ്വം ആശുപത്രിയിൽ കൂടുതൽ സൗകര്യമൊരുക്കുമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ അറിയിച്ചു.
നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷനായി. ഗുരുവായൂർ എസിപി പ്രേമാനന്ദകൃഷ്ണൻ, നഗരസഭാ സെക്രട്ടറി എച്ച് അഭിലാഷ്, ഗുരുവായൂർ ആർടിഒ രമേഷ്, നഗരസഭാ ഹെൽത്ത് സൂപ്രണ്ട് കെ.സി. അശോക് തുടങ്ങിയവരും പങ്കെടുത്തു.
ഗുരുവായൂർ ക്ഷേത്രനഗരിയിൽ വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലമന്വേഷിച്ച് ബുദ്ധിമുട്ടേണ്ട, ക്യൂആർ കോഡ് സ്കാൻ ചെയ്താൽ പാർക്കിങ് സൗകര്യമറിയാം
RELATED ARTICLES


