അരീക്കോട് ഗവ. ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്റ്റെനോഗ്രാഫര്‍ ആന്‍ഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്) തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യു.ജി.സി. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കൊമേഴ്‌സ് / ആര്‍ട്‌സില്‍ (ഷോര്‍ട്ട്-ഹാന്‍ഡ് ആന്‍ഡ് ടൈപ്പിങ്) ബി.വോക്/ബിരുദം, ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പരിചയം / അംഗീകൃത ബോര്‍ഡില്‍ നിന്ന് കൊമേഴ്‌സ്യല്‍ പ്രാക്ടീസില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ ഡിപ്ലോമ/ ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പരിചയമുള്ള അഡ്വാന്‍സ്ഡ് ഡിപ്ലോമ (വൊക്കേഷണല്‍)/ സ്റ്റെനോഗ്രാഫര്‍ സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്) ട്രേഡില്‍ എന്‍.ടി.സി/എന്‍.എസി പാസായതും ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പരിചയവും/ ഡി.ജി.ടി.യുടെ കീഴിലുള്ള ഏതെങ്കിലും വേരിയന്റുകളില്‍ പ്രസക്തമായ നാഷണല്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റ് (എന്‍സിഐസി) ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യതയുള്ള ഈഴവ/ബില്ല/തീയ്യ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 11ന് രാവിലെ 11ന് അരീക്കോട് ഗവ. ഐ.ടി .ഐ പ്രിന്‍സിപ്പൽ മുൻപാകെ അഭിമുഖത്തിന് ഹാജരാകണം. മേല്‍ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ജനറല്‍ വിഭാഗത്തില്‍പ്പെട്ടവരെ പരിഗണിക്കും. ഫോണ്‍: 0483 2850238


