Saturday, December 13, 2025
spot_img
HomeREPORTക്രിമിനൽ കേസുകളിൽ പ്രതിയായ ബാലമുരുകൻ ചാടിപ്പോയതിൽ തമിഴ്നാട് പൊലീസിന്റെ വീഴ്ച വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്.

ക്രിമിനൽ കേസുകളിൽ പ്രതിയായ ബാലമുരുകൻ ചാടിപ്പോയതിൽ തമിഴ്നാട് പൊലീസിന്റെ വീഴ്ച വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്.

ക്രിമിനൽ കേസുകളിൽ പ്രതിയായ ബാലമുരുകൻ ചാടിപ്പോയതിൽ തമിഴ്നാട് പൊലീസിന്റെ വീഴ്ച വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്.
കൊലപാതക കേസിലടക്കം പ്രതിയായ ബാലമുരുകനെ കൈവിലങ്ങില്ലാതെ കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വളരെ കൂളായി ബാലമുരുകൻ നടന്നുപോകുന്നത് വീഡിയോയിൽ കാണാം. ഇതിൽ ബാലമുരുകൻ ധരിച്ചിരിക്കുന്നത് ഇളം നീലയും കറുപ്പും ചേർന്ന ചെക്ക് വസ്ത്രമാണ്.
രക്ഷപ്പെടുമ്ബോൾ കറുത്ത ഷർട്ടും വെള്ള മുണ്ടുമാണ് ബാലമുരുകൻ ധരിച്ചിരുന്നത് എന്നായിരുന്നു തമിഴ്‌നാട് പൊലീസ് കേരള പൊലീസിന് നൽകിയ വിവരം. പാലക്കാട് ആലത്തൂരിലെ ഹോട്ടലിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.
തമിഴ്നാട് പൊലീസ് ബാലമുരുകനെ സ്വകാര്യ വാഹനത്തിലാണ് വിയൂരിലെത്തിച്ചതെന്നതും ഗുരുതര വീഴ്ചയാണ്. ജയിൽ വളപ്പിൽ ഒളിച്ചിരുന്ന ബാലമുരുകൻ രക്ഷപ്പെട്ടത് രണ്ടേമുക്കാലിനും മൂന്നരയ്ക്ക് ഇടയിലാണെന്നുള്ള വിവരവും ലഭിച്ചിട്ടുണ്ട്. തുടർന്ന് ഇയാൾ ജയിൽ ജീവനക്കാരന്റെ സൈക്കിൾ മോഷ്ടിച്ചായിരുന്നു രക്ഷപ്പെട്ടത്. കവർച്ച, കൊലപാതക ശ്രമം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് ബാലമുരുകൻ. ഇന്നലെയായിരുന്നു ഇയാൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്യ കേസിൽ കോടതിയിൽ ഹാജരാക്കി വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു സംഭവം. ജയിലിന്റെ മുമ്ബിൽ മൂത്രം ഒഴിക്കാൻ നിർത്തിയപ്പോൾ കാറിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments