Saturday, December 13, 2025
spot_img
HomeTOP NEWSകോഴിക്കോട് - പന്തീരങ്കാവ് - പെരുമണ്ണ റൂട്ടിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്.

കോഴിക്കോട് – പന്തീരങ്കാവ് – പെരുമണ്ണ റൂട്ടിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്.

കോഴിക്കോട് – പന്തീരങ്കാവ് – പെരുമണ്ണ റൂട്ടിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. വിദ്യാർഥികളും പെരുമണ്ണ റൂട്ടിൽ ഓടുന്ന ഗാലക്സി ബസ് ജീവനക്കാരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിനെ തുടർന്നാണ് പണിമുടക്ക്.
വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ പോകുന്നതിനെ തുടർന്നാണ് സംഘർഷം. ഇന്നലെ വൈകീട്ടും ബസുകാരും വിദ്യാർത്ഥികളും ഈ വിഷയത്തിൽ തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിൻ്റെ തുടർച്ചയാണ് ഇന്ന് രാവിലെ സംഘർഷത്തിൽ അവസാനിച്ചത്.
കോഴിക്കോട് പി വി എസ് ആശുപത്രിക്ക് സമീപമാണ് സംഭവം. മർദനമേറ്റ രണ്ട് ബസ് ജീവനക്കാർ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ബസ് ജീവനക്കാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments