കൊച്ചി: കേരള ഹൈക്കോടതിയിൽ വർഷങ്ങളായി പ്രാക്ടീസ് ചെയ്തുവരുന്ന അഭിഭാഷകയാണ് അഡ്വക്കേറ്റ് വിമല ബിനു. കേരളം മുഴുവൻ വ്യാപിച്ചിരിക്കുന്ന ഒരു ലോ ഫേം ആയ വിമല ബിനു അസോസിയേറ്റ്സ് ഇവർക്ക് സ്വന്തമായി ഉണ്ട്.
കേരള ഹൈക്കോടതിയിലെ വളരെ പ്രാധാന്യമുള്ള പല കേസുകളിലും നേരിട്ട് ഹാജരായി. കത്തോലിക്ക സഭയുമായി ബന്ധപ്പെട്ട ധാരാളം കേസുകളിലും ഇവർ ഹാജരായിട്ടുണ്ട്.
കേരള ഹൈക്കോടതിയിലും സുപ്രീംകോടതിയിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്ന നിയമരംഗത്തെ പ്രഗൽഭയാണ് അഡ്വ. വിമല ബിനു. വിവാദമായ പല കേസുകളിലും ഹാജരാവുകയും നിർണായകമായ വിധി കക്ഷികൾക്ക് നേടികൊടുക്കുകയും ചെയ്തിട്ടുണ്ട്.
പുരുഷാധിപത്യമുള്ള അഭിഭാഷക രംഗത്ത് ധാരാളം ജൂനിയേർസ് ഉള്ള ഒരു പ്രതിഭാധനയായ ഒരു സ്ത്രീ വ്യക്തിത്വമാണ് അവരുടേത്. വനിതാ അഭിഭാഷക എന്ന നിലയിൽ സമൂഹത്തിൻ്റെ പല മേഖലകളിലും തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട്.


