Friday, March 6, 2026
spot_img
HomeTOP NEWSകേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കുവൈറ്റിൽ. 28 വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിന്റെ ഒരു മുഖ്യമന്ത്രി...

കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കുവൈറ്റിൽ. 28 വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിന്റെ ഒരു മുഖ്യമന്ത്രി കുവൈറ്റിൽ എത്തുന്നത് എന്നതാണ് സവിശേഷത.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കുവൈറ്റിൽ. 28 വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിന്റെ ഒരു മുഖ്യമന്ത്രി കുവൈറ്റിൽ എത്തുന്നത് എന്നതാണ് സവിശേഷത.
മുഖ്യമന്ത്രിയെ കാണാനും കേൾക്കാനും വേണ്ടി പ്രവാസി മലയാളികൾ അങ്ങേയറ്റം ആവേശത്തിലാണ്. വെള്ളിയാഴ്ച കുവൈത്തിലെ മൻസൂരിയയിലെ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന മഹാസമ്മേളനം നടക്കുന്നത്. ഈ പരിപാടിയിൽ വിപുലമായ ഒരുക്കങ്ങളാണ് സംഘാടകർ നടത്തിയിട്ടുള്ളത്. ലോക കേരള സഭ, മലയാളം മിഷൻ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
വൈകിട്ട് 5 മണിക്ക് തന്നെ മഹാസമ്മേളനം ആരംഭിക്കും. ദിവസങ്ങളായി ഇതിനായുള്ള പ്രവർത്തനങ്ങളിലാണ് സംഘാടകർ. കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾക്ക് സമ്മേളന സ്ഥലത്ത് എത്തിച്ചേരാൻ വാഹന സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ കൂടാതെ കേരള ചീഫ് സെക്രട്ടറി, എംഎംഎസ്എഫിന്റെ പ്രതിനിധികൾ തുടങ്ങിയവരും ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
മുഖ്യമന്ത്രിക്ക് ഗൾഫ് നാടുകളിൽ വലിയ സ്വീകരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ബഹ്റൈനിലും ഖത്തറിലും ഒമാനിലുമൊക്കെ മുഖ്യമന്ത്രിക്ക് ലഭിച്ച സ്വീകരണം ശ്രദ്ധേയമായിരുന്നു. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് ഇതുപോലൊരു സ്വീകരണം ലഭിക്കുന്നത് ഒരുപക്ഷേ ഗൾഫ് നാടുകളുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments