Saturday, December 13, 2025
spot_img
HomeKERALAകേരളക്കരയാകെ ഞെട്ടിച്ച കാസർകോട് ഡേറ്റിംഗ് ആപ്പ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.

കേരളക്കരയാകെ ഞെട്ടിച്ച കാസർകോട് ഡേറ്റിംഗ് ആപ്പ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.

കാസർകോട് കേരളക്കരയാകെ ഞെട്ടിച്ച കാസർകോട് ഡേറ്റിംഗ് ആപ്പ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കിണാശേരി സ്വദേശി അബ്ദുൽ മനാഫിനെയാണ് കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്തത്.
പയ്യന്നൂർ കോറോത്ത് സ്വദേശി ഗിരീഷ് എന്നയാൾ ഇന്ന് രാവിലെ അറസ്റ്റിലായിരുന്നു. ഇതോടെ അറസ്റ്റിലായവയുടെ എണ്ണം 11 ആയി ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട 16 പേർ ആൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ് കുട്ടിയെ പീഡിപ്പിച്ച മറ്റ് 5 പേർക്കായി തെരച്ചിൽ തുടരുകയാണ്. 16 വയസ്സുകാരൻ രണ്ട് വർഷമായി പീഡനത്തിന് ഇരയായി എന്നാണ് ഞെട്ടിക്കുന്ന മൊഴി പ്രായപൂർത്തിയായവർക്ക് മാത്രം അംഗമാകാവുന്ന ഡേറ്റിംഗ് ആപ്പിൽ 18 വയസായെന്ന് കാണിച്ചാണ് കുട്ടി രജിസ്റ്റർ ചെയ്യത്. ചന്തേര സ്റ്റേഷനിൽ എട്ട് കേസുകളിലായി പത്ത് പേരാണ് പ്രതികൾ. കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിലായി ആറ് കേസുകളുമുണ്ട്. വീട്ടിൽ നിന്ന് അസ്വാഭാവികമായി ഒരാൾ ഇറങ്ങി പോകുന്നത് ശ്രദ്ധയിൽപ്പെട്ട അമ്മ കുട്ടിയോട് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments