Saturday, December 13, 2025
spot_img
HomeArticleകേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും ലോക്സഭ പ്രതിപക്ഷ ''രാഹുൽ

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും ലോക്സഭ പ്രതിപക്ഷ ”രാഹുൽ

വോട്ടുകൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നു രാഹുൽ പറഞ്ഞു. കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ  കോൺഗ്രസിനു വോട്ടു ചെയ്യുന്ന 6018 വോട്ടർമാരെ ആസൂത്രിതമായി നീക്കിയെന്നു പറഞ്ഞ രാഹുൽ വോട്ട് നഷ്ടപ്പെട്ടവരെ വേദിയിലെത്തിക്കുകയും ചെയ്തു. വോട്ടുകൊള്ളയിൽ അന്വേഷണത്തിനായി മുഴുവൻ വിവരങ്ങളും നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷന് കർണാടക സിഐഡി നിരവധി തവണ കത്ത് നൽകി. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മിഷൻ വിവരം നൽകിയില്ല. കർണാടകയിലെ വിവരം ഒരാഴ്ചക്കകം തിരഞ്ഞെടുപ്പ് കമ്മിഷൻ സിഐഡിക്ക് നൽകണമെന്നും രാഹുൽ പറഞ്ഞു. 

മഹാരാഷ്ട്രയിലെ രജൂര മണ്ഡലത്തിൽ 6850 വ്യാജ വോട്ടുകളാണ് ചേർത്തത്. കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ ഒഴിവാക്കലാണ് നടന്നതെങ്കിൽ മഹാരാഷ്ട്രയിലെ രജൂരയിൽ കൂട്ടിച്ചേർക്കലാണ് നടന്നത്. പല പേരുകളിലും നമ്പറുകളിലുമായി കൃത്യമല്ലാതെയാണ് കൂട്ടിച്ചേർക്കപ്പെട്ടവരുടെ വിവരമുള്ളത്. വ്യാജ ലോഗിൻ ഉപയോഗിച്ചാണ് തട്ടിപ്പു നടക്കുന്നത്. പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതും കൂട്ടിച്ചേർക്കുന്നതും വോട്ടർമാർ അറിയുന്നില്ല – രാഹുൽ ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments