Tuesday, December 9, 2025
spot_img
HomeTOP NEWSകാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു.

കാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു.

തിരുവല്ല: കാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. തിരുവല്ല കാരയ്ക്കൽ സ്വാമിപാലം ശ്രീവിലാസത്തിൽ അനിൽ കുമാറിന്റെ മകൻ ജയകൃഷ്ണൻ (22), മുത്തൂർ ചാലക്കുഴി ഇലഞ്ഞിമുട്ടിൽ വീട്ടിൽ രഞ്ജിയുടെ മകൻ സ്വദേശി ഐബി പി രഞ്ജി (20) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന മുത്തൂർ പന്നിക്കുഴി സ്വദേശി അനന്തു (21) ആണ് പരുക്കുകളോടെ രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ മന്നംകരച്ചിറ ശ്രീനാരായണപുരം ക്ഷേത്രത്തിന് മുൻവശത്ത് ആയിരുന്നു അപകടം. കാവുംഭാഗത്തു നിന്നും അമിത വേഗതയിൽ എത്തിയ കാർ എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് മന്നംകരച്ചിറ പാലത്തിന്റെ അപ്രോച്ച് റോഡിലെ വൈദ്യുതി പോസ്റ്റിലും മരത്തിലും ഇടിച്ച ശേഷം രണ്ടാൾ താഴ്ചയുള്ള കുളത്തിലേക്ക് മറിയുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments