കാവിക്കൊടിയേന്തിയ ഭാരതാംബ’ വിവാദത്തിനുശേഷം രാജ്ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന 28 ലെ ചടങ്ങിൽ ഈ ചിത്രം ഉപയോഗിക്കില്ല. ഇക്കാര്യം രാജ്ഭവൻ സ്ഥിരീകരിച്ചു. രാജ്ഭവനിലെ ഇൻഹൗസ് ജേണലായ ‘രാജഹംസി’ന്റെ പ്രകാശനച്ചടങ്ങിലാണു മുഖ്യമന്ത്രി പങ്കെടുക്കുന്നത്. രാജ്ഭവൻ ഓഡിറ്റോറിയത്തിലാണു പരിപാടി.ഈയിടെ ഈ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടികളെല്ലാം ‘കാവിക്കൊടിയേന്തിയ ഭാരതാംബ’യുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയും മുൻപിൽ വിളക്കു കൊളുത്തിയുമാണു തുടങ്ങാറുള്ളത്. സർക്കാർ പരിപാടികളിൽനിന്നു പ്രസ്തുത ചിത്രം ഒഴിവാക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. പറ്റില്ലെന്നായിരുന്നു രാജ്ഭവന്റെ നിലപാട്. ഇതാണിപ്പോൾ മാറ്റിയത്.
കാവിക്കൊടിയേന്തിയ ഭാരതാംബ’ വിവാദത്തിനുശേഷം രാജ്ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന 28 ലെ ചടങ്ങിൽ ഈ ചിത്രം ഉപയോഗിക്കില്ല.
RELATED ARTICLES


