Saturday, December 13, 2025
spot_img
HomeKERALAകാട്ടുകോഴിക്ക് എന്ത് സംക്രാന്തി'

കാട്ടുകോഴിക്ക് എന്ത് സംക്രാന്തി’


‘കാട്ടുകോഴിക്ക് എന്ത് സംക്രാന്തി’ എന്ന ചൊല്ലാണ് ദൈവനിഷേധികളാണ് പിണറായിയും സ്റ്റാലിനും ചേർന്ന് നടത്തുന്ന അയ്യപ്പ സംഗമം കാണുമ്ബോൾ ഓർമ വരുന്നതെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി. ബിജെപി കുടിൽത്തോട് വാർഡ് കൺവെൻഷൻ ഉദ്ഘാടനത്തിനിടെയായിരുന്നു പ്രതികരണം. അയപ്പ സന്നിധാനത്തോട് പിണറായിയും കൂട്ടരും ചെയ്ത ക്രൂരത വിശ്വാസികൾ ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജൻ കാനങ്ങോട്ട് അധ്യക്ഷനായ പരിപാടിയിൽ എം സുരേഷ്, ഇ പ്രശാന്ത്, ശ്രീജ സി നായർ, അബ്ദുൽ റസാഖ്, ബിജു കുടിൽത്തോട് എന്നിവരും സംസാരിച്ചു.
സെപ്റ്റംബർ 20-നാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. പമ്ബാ തീരത്താണ് പരിപാടി. ദക്ഷിണേന്ത്യയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ. കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാർ, കേരളത്തിലെ കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷ നേതാവ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കുമെന്നാണ് വിവരം.
Quilyhunt

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments