പാലക്കാട്: കല്ലേക്കാട് എ ആർ ക്യാമ്ബിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ എൻ കെ കുമാറിൻ്റെ മരണത്തിൽ കുറ്റപത്രം സമർപ്പിച്ചു. ഡെപ്യൂട്ടി കമാൻഡൻ്റ് ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. 2019 ജൂലൈ 25നാണ് എൻ കെ കുമാർ എന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഡെപ്യൂട്ടി കമാൻഡൻ്റ് ഡെപ്യൂട്ടി കമാൻഡന്റ് എൽ സുരേന്ദ്രൻ, സീനിയർ പൊലീസ് ഓഫീസർ മുഹമ്മദ് ആസാദ്, എ എസ് ഐ എം റഫീഖ്, സിപിഒ മാരായ കെ വൈശാഖ്, സി മഹേഷ്, വി ജയേഷ് എന്നിവർക്ക് എതിരെയാണ് കുറ്റപത്രം. സഹപ്രവർത്തകരുടെ ഭാഗത്ത് നിന്നുണ്ടായ ജാതി അവഹേളനവും മാനസിക പീഡനവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.
കുമാറിന് അനുവദിച്ചിരുന്ന ക്വാട്ടേഴ്‌സിൽ നിന്നും അദ്ദേഹത്തിന്റെ സാധനങ്ങളെല്ലാം എടുത്ത് മാറ്റിയതും കുമാർ ജോലിക്ക് ഹാജറാകുന്നില്ലെന്ന റിപ്പോർട്ട് നൽകിയതും മാനസിക സമ്മർദ്ദം ഉണ്ടാക്കിയെന്നും പൊലീസ് വ്യക്തമാക്കുന്നു. സംഭവത്തിൽ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തിയത്. മണ്ണാർക്കാട് എസി- എസ്‌ടി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അട്ടപ്പാടിയിലെ കുന്നംചാള ആദിവാസി ഉന്നയിലാണ് ആത്മഹത്യ ചെയ്‌ത കുമാറിന്റെ വീട്.
കല്ലേക്കാട് എ ആർ ക്യാമ്ബിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ എൻ കെ കുമാറിൻ്റെ മരണത്തിൽ കുറ്റപത്രം സമർപ്പിച്ചു.
RELATED ARTICLES


