കല്യാണി പ്രിയദർശൻ കേന്ദ്രകഥാപാത്രമായെത്തിയ ലോക: ചാപ്റ്റർ 1 ചന്ദ്ര ബോക്സ് ഓഫീസിൽ പുത്തൻ റെക്കോർഡുകളിട്ട് കുതിക്കുകയാണ്.
മലയാളത്തിന്റെ അഭിമാനമായി മാറിയ ലോക 250 കോടി പിന്നിട്ടു കഴിഞ്ഞുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. മകൾ കല്യാണിയുടെ ഈ നേട്ടത്തെ അമ്മ ലിസ്സിയും അച്ഛൻ പ്രിയദർശനുമെല്ലാം ഏറെ അഭിമാനത്തോടെയാണ് നോക്കി കാണുന്നത്. ഇപ്പോഴിതാ, ലോകയുടെ വിജയം മകൾക്കൊപ്പം ആഘോഷിക്കുകയാണ് ലിസ്റ്റി. കല്യാണിയും ലിസ്റ്റിയും മാത്രമല്ല, ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ദുൽഖർ സൽമാനും സഹോദരി സുറുമിയും നച്ചനുമെല്ലാം ആഘോഷത്തിൽ ഒത്തുചേർന്നു. ചെന്നൈയിൽ വച്ചായിരുന്നു ആഘോഷ പരിപാടി സംഘടിപ്പിച്ചത്.
*ലോകയുടെ വലിയ വിജയം ആഘോഷിക്കുന്നു. സന്തോഷം, ദൈവത്തോട് നന്ദി പറയുന്നു. ലോകയുടെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരോടും നന്ദിയും കടപ്പാടും ആശംസകളും അറിയിക്കുന്നു.” എന്നാണ് ലിസി കുറിച്ചത്.
ബുക്ക് മൈ ഷോയിലൂടെ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആദ്യത്തെ മലയാളം സിനിമ എന്ന റെക്കോർഡും കഴിഞ്ഞ ദിവസം ലോക സ്വന്തമാക്കിയിരുന്നു. 4.52 മില്യൺ ടിക്കറ്റുകൾ ആണ് ചിത്രത്തിന്റെതായി 18 ദിവസങ്ങൾ കൊണ്ട് ബുക്ക് മൈ ഷോ ആപ്പ് വഴി വിറ്റത്. ഇതിനു മുൻപ് 4.51 മില്യൺ ടിക്കറ്റുകൾ വിറ്റുപോയ തുടരും ആയിരുന്നു ആ റെക്കോർഡ് സ്വന്തമാക്കിയത്.
ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡിലും ലോക തുടരും എന്ന ചിത്രത്തിന്റെ റെക്കോർഡ് ബ്രേക്ക് ചെയ്തു കളഞ്ഞു. 235 കോടിയാണ് തുടരും എന്ന സിനിമയുടെ ആഗോള കളക്ഷൻ. അതേസമയം 250 കോടി രൂപയാണ് ‘ലോക’ ഇതുവരെ ആഗോള കലക്‌ഷനായി നേടിയത്. ഇതോടെ മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ലോക. ഇനി മുന്നിലുള്ളത് എമ്ബുരാൻ മാത്രമാണ്. 268 കോടിയായിരുന്നു എമ്ബുരാന്റെ ആഗോള കളക്ഷൻ ലോകയുടെ ബോക്സ് ഓഫീസ് ജൈത്രയാത്ര ഈ വിധം തുടരുകയാണെങ്കിൽ അധികം വൈകാതെ ആ റെക്കോർഡും മറികടക്കുമെന്നാണ് ഇൻഡസ്ട്രി അനലിസ്റ്റുകൾ വിലയിരുത്തുന്നത്.
അഞ്ച് ഭാഗങ്ങളുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായാണ് ലോക എത്തിയിരിക്കുന്നത്. അഞ്ചു ഭാഗങ്ങൾ ഉണ്ടാവും ചിത്രത്തിനെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. മലയാളികൾക്കെല്ലാം സുപരിചിതമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലോക ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ എന്നിവരാണ് ലോകയിലെ ശ്രദ്ധേയമായ മുഖങ്ങൾ.
1.


