Monday, February 9, 2026
spot_img
HomeTOP NEWSകരൂർ ദുരന്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി.

കരൂർ ദുരന്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി.

ചെന്നൈ: കരൂർ ദുരന്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി. ടിവികെ അധ്യക്ഷൻ വിജയ് യെ രൂക്ഷഭാഷയിൽ വിമർശിച്ച കോടതി കരൂരിലേത് മനുഷ്യനിർമിത ദുരന്തമെന്നും നിരീക്ഷിച്ചു.
കുട്ടികളടക്കം മരിച്ചിട്ടും സ്ഥലം വിട്ടെന്നും അണികളെ ഉപേക്ഷിച്ചയാൾക്ക് നേതൃഗുണം ഇല്ലെന്നും കോടതി രൂക്ഷഭാഷയിൽ വിമർശിച്ചു. എന്തുതരം രാഷ്ട്രീയ പാർട്ടി ആണിതെന്ന് ചോദിച്ച കോടതി ശക്തമായി അപലപിക്കുന്നുവെന്നും നിരീക്ഷിച്ചു.
അതിനിടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി. നടൻ വിജയ്യുടെ റാലിക്കിടെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ടിവികെ ഉൾപ്പെടെയുള്ള വിവിധ പാർട്ടികൾ സമർപ്പിച്ച ഹർജികളാണ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് തള്ളിയത്. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ സിബിഐക്ക് കേസ് കൈമാറാനാകില്ലെന്നും, കോടതിയെ രാഷ്ട്രീയ സംവാദങ്ങൾക്കുള്ള വേദിയാക്കരുതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കരൂരിലുണ്ടായ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി. ടിവികെയുടെത് അടക്കം ഒരു കൂട്ടം ഹർജികളാണ് കോടതി തള്ളിയത്. അന്വേഷണം ആരംഭിച്ച ഉടൻ സിബിഐക്ക് കേസ് കൈമാറുന്നത് ശരിയല്ലെന്നും, കോടതിയെ രാഷ്ട്രീയ പോരിന് ഉപയോഗിക്കരുതെന്നും ഹൈക്കോടതി മധുരൈ ബെഞ്ച് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments