കണ്ണൂർ പാലത്തായിൽ പത്തുവയസുകാരി പീഡനത്തിനിരയായ സംഭവത്തിൽ കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ മന്ത്രിയായിരുന്ന സമയം ഇടപെട്ടില്ലെന്ന വിമർശനത്തിൽ പ്രതികരിച്ച് കെകെ ശൈലജ എംഎൽഎ.
കേസിൽ ബിജെപി നേതാവായ കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും ശിക്ഷയായി ലഭിച്ചിരുന്നു.
കോടതിയുടെ വിധിയിൽ തനിക്കെതിരെ പരാമർശമില്ലെന്നും ചില നിക്ഷിപ്ത താൽപര്യക്കാരാണ് തനിക്കെതിരെ പ്രചാരണം നടത്തുന്നതെന്നുമാണ് എംഎൽഎ പ്രതികരിച്ചത്. അന്വേഷണത്തിലെ എല്ലാ ഘട്ടത്തിലും അതിജീവിതയുടെ കുടുംബത്തിനൊപ്പമാണ് നിന്നതെന്നും എംഎൽഎ കണ്ണൂരിൽ പറഞ്ഞു.
പെൺകുട്ടിയെ കൗൺസിൽ ചെയ്‌തവർ മോശമായി പെരുമാറിയെന്ന പരാതിയിലാണ് അന്ന് മന്ത്രിയായിരുന്ന കെ കെ ശൈലജ ഇടപെട്ടില്ലെന്ന തരത്തിൽ പ്രചാരണം നടക്കുന്നത്. കൗൺസിലിങ് ചെയ്‌തവർക്കെതിരെ മന്ത്രിയെന്ന നിലയിൽ കെ കെ ശൈലജ നടപടി സ്വീകരിച്ചില്ലെന്ന് വിധി ന്യായത്തിലുണ്ടെന്നും പ്രചാരണമുണ്ട്. കൗൺസിലർമാർക്കെതിരെ നടപടി വേണമെന്ന ആവശ്യം പരിഗണിച്ചില്ലെന്നും ഉചിതമായ നടപടി ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും വിധിന്യായത്തിൽ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെതിരെയാണ് കെ കെ ശൈലജ പ്രതികരിച്ചിരിക്കുന്നത്.
കണ്ണൂർ പാലത്തായിൽ പത്തുവയസുകാരി പീഡനത്തിനിരയായ സംഭവത്തിൽ കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ മന്ത്രിയായിരുന്ന സമയം ഇടപെട്ടില്ലെന്ന വിമർശനത്തിൽ പ്രതികരിച്ച് കെകെ ശൈലജ എംഎൽഎ.കേസിൽ ബിജെപി നേതാവായ കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും ശിക്ഷയായി ലഭിച്ചിരുന്നു.
RELATED ARTICLES


