കണ്ണൂരിൽ ബി.എൽ.ഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്‌ത സംഭവം ഗൗരവമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ..
സതീശൻ. ബി.എൽ.ഒമാർ നേരിടുന്നത് അമിതമായ ജോലി ഭാരമാണ്.
തെരഞ്ഞെടുപ്പ് കമീഷനും സർക്കാരും ഇക്കാര്യം കൃത്യമായി അന്വേഷിച്ച് മറുപടി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ബി.എൽ.ഒമാർക്ക് അമിതമായ ജോലി ഭാരമുണ്ടോ എന്ന് സർക്കാർ പരിശോധിക്കണം. എസ്.ഐ.ആർ കേന്ദ്ര സർക്കാർ അടിച്ചേൽപ്പിച്ചതാണ്. നിയമസഭ തെരഞ്ഞെടുപ്പിനെക്കാൾ വലിയ പ്രക്രിയയാണ് ഇപ്പോൾ നടക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷൻ കൃത്യമായി അന്വേഷണം നടത്തണം. മുകളിൽ നിന്നുള്ള കടുത്ത സമ്മർദത്തിലാണ് പല ബി.എൽ.ഒമാരും ജോലി ചെയ്യുന്നതെന്നും വി.ഡി. സതീശൻ കുട്ടിച്ചേർത്തു.
കണ്ണൂരിൽ ബി.എൽ.ഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്‌ത സംഭവം ഗൗരവമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ..
RELATED ARTICLES


