Friday, March 6, 2026
spot_img
HomeEDITORIOLകടങ്ങോട് ഗ്രാമ പഞ്ചായത്ത് മികവ് 2025 സംഘടിപ്പിച്ചു

കടങ്ങോട് ഗ്രാമ പഞ്ചായത്ത് മികവ് 2025 സംഘടിപ്പിച്ചു

എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ ഫുള്‍ എ പ്ലസ് നേടിയവരെയും മറ്റു മേഖലകളിൽ മികവ് പുലർത്തിയവരെയും അനുമോദിക്കുന്നതിനായി കടങ്ങോട് ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മികവ് 2025 സംഘടിപ്പിച്ചു. മുൻ പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

എസ്.എസ്.എൽ.സി, പ്ലസ് ടൂ, വി.എച്ച്.എസ്‌.ഇ, സി.ബി.എസ്.ഇ പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവരെയും എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എസ്.എസ് തുടങ്ങിയ പരീക്ഷകളിലെ വിജയികളെയും കലാ-കായിക മേഖലയിലെ സംസ്ഥന- ദേശീയ തല വിജയികളെയും ചടങ്ങിൽ ആദരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം നേടിയ മരത്തംകോട് ഗവ ഹയർ സെക്കണ്ടറി സ്കൂൾ, കോൺകോട് സ്കൂൾ, നിർമ്മല മാത സ്കൂൾ, എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ജി.എൽ.പി.എസ് കടങ്ങോട്, ജി.എൽ.പി.എസ് മണ്ടംപറമ്പ് തുടങ്ങിയവർക്ക് പ്രത്യേക പുരസ്കാരം വിതരണം ചെയ്തു.

കടങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ല പഞ്ചായത്ത് അംഗം ജലീൽ ആദൂർ മുഖ്യാതിഥിയായി. തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂരിൻ്റെ അഞ്ച് വർഷത്തെ വികസന രേഖ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മീന സാജന് സി രവീന്ദ്രനാഥ് കൈമാറി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എസ് പുരുഷോത്തമൻ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ലളിത ഗോപി, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബീന രമേഷ്, ടി.പി ലോറൻസ്, രമണി രാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ മണി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോളി തോമസ്, സി.വി സുഭാഷ്, കെ.ആർ സിമി, ടെസ്സി ഫ്രാൻസിസ്, രമ്യ ഷാജി, എം.കെ ശശിധരൻ, മൈമുന ഷെബീർ, സി.ഡി.എസ് ചെയർപേഴ്സൺ സൗമ്യ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments