Saturday, December 13, 2025
spot_img
HomeREPORTഒരു വർഷം മുമ്പ് നഷ്ടപ്പെട്ട മൊബൈൽ ഫോൺ CElR പോർട്ടൽ വഴി ഒഡീഷയിൽ നിന്നും തിരിച്ചെത്തിച്ച്...

ഒരു വർഷം മുമ്പ് നഷ്ടപ്പെട്ട മൊബൈൽ ഫോൺ CElR പോർട്ടൽ വഴി ഒഡീഷയിൽ നിന്നും തിരിച്ചെത്തിച്ച് വടക്കാഞ്ചേരി പോലീസ്

ഒരു വർഷം മുമ്പ് നഷ്ടപ്പെട്ട മൊബൈൽ ഫോൺ CElR പോർട്ടൽ വഴി ഒഡീഷയിൽ നിന്നും തിരിച്ചെത്തിച്ച് വടക്കാഞ്ചേരി പോലീസ്

സജി റാഫേൽ മേക്കാട്ടുകുളം എന്നയാളുടെ കുണ്ടന്നൂരിലെ കടയിൽ നിന്നും മൊബൈൽ ഫോൺ ഒരു വർഷം മുമ്പ് നഷ്ട്ടപ്പെട്ടിരുന്നു. ഇക്കാര്യത്തിന് പരാതി വടക്കാഞ്ചേരി സ്റ്റേഷനിലുംCEIR പോർട്ടലിലും രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണം തുടരുന്നതിനിടയിൽ മൊബൈൽ ഫോൺ ഒഡിഷയിൽ വെച്ച് ഓൺ ആയെന്നു പോർട്ടൽ വഴി സൈബർ സെല്ലിലേയ്ക്ക് സന്ദേശം ലഭിച്ചു,മൊബൈൽ കൈവശം വച്ചയാളുടെ ഫോൺ നമ്പറും വിലാസവും ലഭിച്ചു. തുടർന്ന് സബ് ഇൻസ്പെക്ടർ ഹരിഹരസുനു , സ്റ്റേഷൻ റൈറ്റർ ASI ജിജേഷ്, SCPO സഗുൺ K എന്നിവർ നിരന്തരം ഒഡിഷ സ്വദേശിയെ ബന്ധപ്പെടുകയും ദൂരവ്യാപകമായി ഉണ്ടാകാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ പറഞ്ഞ് മനസ്സിലാക്കി തുടർന്ന് ഇന്ന് (06.11.2025) കൊറിയർ മുഖേന മൊബൈൽ ഫോൺ സ്റ്റേഷനിൽ ലഭിച്ചു .ഉടൻ തന്നെ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ വെച്ച് ഉടമസ്ഥന് മൊബൈൽ ഫോൺ തിരിച്ചേൽപ്പിക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments